fbwpx
കേരളം ഭരിക്കുന്നത് പിണറായി വിജയനാണെന്ന് ഓർമ വേണം; ഷൈൻ ടോം ചാക്കോയ്ക്ക് DYFIയുടെ മുന്നറിയിപ്പ്
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Apr, 2025 04:19 PM

പിണറായിയുടെ കാലത്ത് വലിയ നടൻ പോലും ജയിലിൽ ആയെന്ന് മയക്കം മാറുമ്പോൾ ഷൈൻ ടോം ചാക്കോ ഓർക്കണം

KERALA


മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിൻസി അലോഷ്യസിൻ്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്ക് മുന്നറിയിപ്പുമായി ഡിവൈഎഫ്ഐ. കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാന്നെന്ന് ഷൈൻ ഓർക്കണമെന്ന് എ.എ. റഹീം എം.പി. പ്രതികരിച്ചു. പിണറായിയുടെ കാലത്ത് വലിയ നടൻ പോലും ജയിലിൽ ആയെന്ന് മയക്കം മാറുമ്പോൾ ഷൈൻ ടോം ചാക്കോ ഓർക്കണം. ഗ്ലാമറും ഫാൻസിൻ്റെ ശക്തിയും കൊണ്ട് ആരും രക്ഷപ്പെടില്ലെന്നും എ.എ. റഹീം പറഞ്ഞു.


ALSO READ: ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെന്ന് സിനിമാ മന്ത്രി; ലഹരി പരിശോധനയിൽ സിനിമാ സെറ്റിന് പ്രത്യേക പരിഗണനയില്ലെന്ന് എം.ബി. രാജേഷ്


ദിവ്യ എസ് അയ്യര്‍ ഐഎഎസിന് എതിരെ നടക്കുന്ന സൈബർ അക്രമണത്തിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും പ്രാകൃത സ്ത്രീവിരുദ്ധ സമീപനവുമാണെന്നും എ.എ. റഹീം പറഞ്ഞു. ഉപരാഷ്ട്രപതി സുപ്രീം കോടതി വിധിക്ക് എതിരെ നടത്തിയ പ്രസ്താവത അപലപനീയമെന്നും എ.എ. റഹീം പ്രതികരിച്ചു.

അതേസമയം, നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഉടൻ നോട്ടീസ് നൽകുമെന്ന് പൊലീസ് അറിയിച്ചു. ഡാൻസാഫ് പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞത് എന്തിനെന്ന് അറിയാനാണ് ചോദ്യം ചെയ്യൽ. ഷൈനിൻ്റെ ലഹരി ഉപയോഗത്തെക്കുറിച്ച് നടി വിൻസി അലോഷ്യസ് നടത്തിയ വെള്ളിപ്പെടുത്തലിൽ പൊലീസും വിവരങ്ങൾ ശേഖരിക്കും. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ പിടിച്ചുകെട്ടാൻ എക്സൈസും നടപടി ആരംഭിച്ചു. വിവരങ്ങൾ നൽകാൻ താൽപ്പര്യമുള്ളവരെ കണ്ടെത്താൻ എക്സൈസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. വിൻസി അലോഷ്യസ് എറണാകുളത്ത് എത്തിയ ശേഷം വിവരങ്ങൾ തേടുമെന്നും എക്സൈസ് അറിയിച്ചു.


ALSO READ: EXCLUSIVE | 'സ്ത്രീകള്‍ പരാതി പറയുമ്പോള്‍ സൈബര്‍ അറ്റാക്ക് നേരിടുന്നു'; അവരെ ചേര്‍ത്ത് പിടിക്കുകയാണ് വേണ്ടതെന്ന് അന്‍സിബ ഹസന്‍


വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ എക്‌സൈസ് സംഘം അനുമതി തേടിയെങ്കിലും സഹകരിക്കാൻ താൽപര്യമില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. വിൻസിയുടെ അച്ഛനാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്. മറ്റു നിയമനടപടികളിലേക്ക് കടക്കാൻ താൽപര്യമില്ലെന്നാണ് കുടുംബം അറിയിച്ചത്.

Also Read
user
Share This

Popular

KERALA
BOLLYWOOD MOVIE
ഇനി ഓടാനാകില്ല; ഷൈൻ ടോം ചാക്കോ അറസ്റ്റിൽ