കൊച്ചി കാക്കനാട് 20 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാംപിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. വിദ്യാർഥികളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടോ? ഈ നാല് കാര്യങ്ങൾ ശീലമാക്കിയാൽ സുഖമായുറങ്ങാം
600ഓളം വിദ്യാർഥികളാണ് ക്യംപിൽ പങ്കെടുത്തത്. ഇതിൽ 20 കുട്ടികൾക്ക് മാത്രമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ശാരീരിക ബുദ്ധമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് വിദ്യാർഥികളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.