മലയാളത്തിലേക്കുള്ള അരങ്ങേറ്റം അനുരാഗ് കശ്യപ് അതിഗംഭീരമാക്കി.മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡും ചിത്രത്തില്‍ വേറിട്ടുനിന്നു.
ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് ഡിസംബര്‍ 19നാണ് തിയേറ്ററിലെത്തിയത്. റിലീസ് ദിവസം മുതല്‍ തന്നെ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അഞ്ച് സ്ത്രീ കഥാപാത്രങ്ങളാണ് റൈഫിള്‍ ക്ലബ്ബില്‍ കൈയ്യടി ഏറ്റുവാങ്ങുന്നത്. അവരെല്ലാം തന്നെ മികച്ച ഉന്നമുള്ള ഷൂട്ടേഴ്‌സാണ്. ഇട്ടിയാനം, സിസിലി, കുഞ്ഞോള്‍, സൂസന്ന, ശോശാമ്മ എന്നീ കഥാപാത്രങ്ങള്‍ തോക്കിനേക്കാള്‍ നോക്കിന് ഉന്നവും ഉണ്ടയേക്കാള്‍ മുന്‍പ് മണ്ടയുമൊത്തവരാണ്.
വാണി വിശ്വനാഥ്, ഉണ്ണിമായ പ്രസാദ്, ദര്‍ശന, സുരഭി, പൊന്നമ്മ ബാബു എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്ത്രീകളുടെ സൗഹൃദങ്ങളും സിനിമയില്‍ പറഞ്ഞുവെക്കുന്നുണ്ട്. നോട്ടങ്ങള്‍ കൊണ്ട് പോലും പരസ്പരം മനസിലാക്കുന്നവരാണ് അവരെല്ലാം. റൈഫിള്‍ ക്ലബ്ബില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയത് ഈ സ്ത്രീകള്‍ തന്നെയാണെന്ന് ഉറപ്പിച്ച് പറയാവുന്നതാണ്.
മലയാളത്തിലേക്കുള്ള അരങ്ങേറ്റം അനുരാഗ് കശ്യപ് അതിഗംഭീരമാക്കി.മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡും ചിത്രത്തില്‍ വേറിട്ടുനിന്നു. 90-കളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു റൈഫിള്‍ ക്ലബ്ബിനെ ചുറ്റിപ്പറ്റിയുള്ളതാണ് പ്രമേയം.ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. സിനിമയുടെ ഛായാഗ്രഹണവും ആഷിക് അബു തന്നെയാണ് നിർവഹിച്ചത്.
Also Read; 2024 ROUNDUP; പെണ്‍ മനസും അവകാശങ്ങളും പറഞ്ഞ സിനിമകള്‍
വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, ദിലീഷ് പോത്തൻ, വിഷ്ണു അഗസ്ത്യ, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. റെക്‌സ് വിജയന്‍റെ സംഗീതവും ചിത്രത്തെ വേറെ ലെവലിലെത്തിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, എഡിറ്റര്‍: വി സാജന്‍, സ്റ്റണ്ട്: സുപ്രീം സുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.