fbwpx
ആദ്യം കഞ്ഞി, പിന്നെ പുഡിങ്, വിലക്ക് കാലത്തെ നഷ്ടം മറികടക്കാൻ വ്യാപാരികളുടെ ഐഡിയ; ക്രിസ്മസ് കേക്കുകൾ വന്ന വഴി
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Dec, 2024 10:46 PM

ബേക്ക് ചെയ്ത കേക്കുകൾ പക്ഷെ ആദ്യമൊന്നും ക്രിസ്മസ് ദിനത്തിൽ തീൻമേശകളിലെത്തിയില്ല. ക്രിസ്മസ് കഴിഞ്ഞ് ആഘോഷിച്ചിരുന്ന ട്വൽത്ത് നൈറ്റ് എന്ന ആഘോഷത്തിനായിരുന്നു അവ സ്വാദ് പകർന്നത്.ക്രിസ്മസിന്റെ അവസാന ദിനമായിട്ടാണ് ട്വൽത്ത് നൈറ്റിനെ കരുതുന്നത്. അന്ന് ബദാം ചേർത്ത കേക്കുകളായിരുന്നു പതിവ്.

CHRISTMAS


ക്രിസ്മസിൻ്റെ പ്രധാന വിഭവം ഏതെന്ന് ചോദിച്ചാൽ കേക്ക് എന്ന മറുപടിയാകും ആദ്യം ഉയരുക. സംഗതി ശരിയാണ് ഇച്ചിരി വൈനും ഒരു പീസ് പ്ലം കേക്കും ഇല്ലാത്ത ക്രിസ്മസ് ഒരു ക്രിസ്മസായി കണക്കാക്കാനാകില്ല എന്ന സ്ഥിതിയാണ്. ഇക്കാലത്തെ പ്രധാന സമ്മാനങ്ങളിലൊന്ന് ഈ കേക്കുകൾ തന്നെയാണ്.അതുകൊണ്ടു തന്നെ ഡിസംബർ മാസത്തിൽ വിപണിയിലെ താരം ഇവരാണ്.


പരസ്പരം സന്തോഷത്തോടെ സമ്മാനിക്കുന്നതും കഴിക്കുന്നതും മാത്രമല്ല പ്ലംകേക്കുകളുടെ നിർമ്മാണം പോലും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാണ്. ഒക്ടോബര്‍-നവംബറില്‍ തുടങ്ങുന്ന കേക്ക് മിക്സിങ് മേളം ഡിസംബറാകുമ്പോഴേക്കും അങ്ങ് കൊഴുക്കും. ഈ പ്ലംകേക്കുകൾ വന്ന വഴിയേതാണെന്ന് അറിയാൻ കൗതുകമുള്ളവരും ഏറെയാണ്. പല തരത്തിലുള്ള രൂപാന്തരങ്ങളിലൂടെയാണ് ഇന്നത്തെ നമ്മുടെ പ്ലം കേക്കുകൾ ഉണ്ടായത്.



ക്രിസ്മസ് കേക്കുകളുടെ ഉത്ഭവം ഇം​ഗ്ലണ്ടിലാണ് എന്ന് ചരിത്രം പറയുന്നു. ആദ്യകാലത്ത് ക്രിസ്മസ് വിഭവമായി തയ്യാറാക്കിയിരുന്നത് കഞ്ഞിയാണ്. ക്രിസ്മസിൻ്റെ തലേന്ന് നോമ്പു തുറക്കാനാണ് പ്ലം പോറിഡ്ജ് എന്ന സ്പെഷ്യൽ കഞ്ഞി. ഈ കഞ്ഞി എന്നു പറഞ്ഞാൽ അരിവേവിച്ച കഞ്ഞിയല്ല. ഓട്‌സ്, ഡ്രൈ ഫ്രൂട്‌സ്, തേൻ ചിലർ മാംസവും ചേർത്താണ് ഈ കഞ്ഞി തയ്യാറാക്കിയിരുന്നത്. പിന്നീട് കുറച്ചു കാലം കഴിഞ്ഞപ്പോൾ ഓട്സ് മാറി ധാന്യപ്പൊടികളും ഉണക്കമുന്തിരിയും ചേരുവകളായി. അങ്ങനെ കഞ്ഞി പുഡിങ്ങായി രൂപാന്തരം പ്രാപിച്ചു.പന്നീട് പുഡിങ്ങിൽ നിന്ന് കേക്കിലേക്ക് പ്രൊമോഷൻ കിട്ടി.


ബേക്ക് ചെയ്ത കേക്കുകൾ പക്ഷെ ആദ്യമൊന്നും ക്രിസ്മസ് ദിനത്തിൽ തീൻമേശകളിലെത്തിയില്ല. ക്രിസ്മസ് കഴിഞ്ഞ് ജനുവരി 5 ന് ആഘോഷിച്ചിരുന്ന ട്വൽത്ത് നൈറ്റ് എന്ന ആഘോഷത്തിനായിരുന്നു അവ സ്വാദ് പകർന്നത്.ക്രിസ്മസിന്റെ അവസാന ദിനമായിട്ടാണ് ട്വൽത്ത് നൈറ്റിനെ കരുതുന്നത്. അന്ന് ബദാം ചേർത്ത കേക്കുകളായിരുന്നു പതിവ്.


അതിനിടെ 16-ാം നൂറ്റാണ്ടിൽ യൂറോപ്പിലെ പ്രൊട്ടസ്റ്റന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ എതിർക്കാൻ തുടങ്ങിയതോടെ കേക്കിനും വിലക്ക് കിട്ടി. 1640-ൽ ഇംഗ്ലിണ്ടിലെ ലോഡ് ഒലിവർ ക്രോവലും മറ്റ് പ്യൂരിറ്റൻമാരും ക്രിസ്മസ് നിരോധിച്ചു.പക്ഷെ ഈ വിലക്കുകളുടെ കാലത്തെല്ലാം ക്രിസ്മസ് പൊതു അവധിയായതിനാൽ ആളുകൾ നോമ്പും, കേക്കുണ്ടാക്കലുമെല്ലാം തുടർന്നു.


18-ാം നൂറ്റാണ്ടിൽ വിക്ടോറിയ രാഞ്ജി ട്വൽത്ത് നൈറ്റ് നിരോധിച്ചു.അത് ക്രിസ്ത്യൻ ആഘോഷമല്ലെന്നായിരുന്നു ന്യായീകരണം.അതോടെ കേക്കുണ്ടാക്കാൽ പ്രതിസന്ധിയിലായി. വ്യാപാരികൾ നഷ്ടത്തിലായി. ആ നഷ്ടം മറികടക്കാൻ അവർ ഒരു വിദ്യ കണ്ടു പിടിച്ചു. ട്വൽത്ത് നൈറ്റിന് വേണ്ടി ഒരുക്കിയ കേക്കുകൾ ക്രിസ്മസ് കേക്ക് ആയി തയ്യാറാക്കി എത്തിച്ചു. അങ്ങനെ ക്രിസ്മസ് കേക്കുകളുണ്ടായി. ബദാം കേക്കുകൾക്ക് പിറകെ, പ്ലം കേക്കുകളും വിപണിയിലെത്തി.

WORLD
വധശിക്ഷകൾ റദ്ദാക്കി ബൈഡൻ; 40 കേസുകളിൽ 37ലും ശിക്ഷ പരോളില്ലാത്ത ജീവപര്യന്തമാക്കി
Also Read
user
Share This

Popular

KERALA
CHRISTMAS
വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി