ആളെ തിരിച്ചറിഞ്ഞിട്ടില്ല
കോഴിക്കോട് നിർത്തിയിട്ട കാരവനിൽ മൃതദേഹം കണ്ടെത്തി. വടകര കരിമ്പനപ്പാലത്താണ് നിർത്തിയിട്ട കാരവനിനകത്താൃണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കാസർഗോഡ് സ്വദേശി ജോയൽ എന്നിവരുടേതാണ് മൃതദേഹം. സംഭവസ്ഥലത്ത് പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
ALSO READ: വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു
രണ്ട് ദിവസമായി വാഹനം പ്രദേശത്ത് നിർത്തിയിട്ടിട്ട്. ഇതിൽ സംശയം തോന്നിയ നാട്ടുകാരാണ് വാഹനം പരിശോധിച്ചത്. കാരവന്റെ സ്റ്റെപ്പിൽ നിന്നാണ് ഒരു മൃതദേഹം ലഭിച്ചത്. മറ്റൊന്ന് വാഹനത്തിന്റെ ഉൾവശത്തു നിന്നുമാണ് ലഭിച്ചത്. ഫ്രന്റ് ലൈൻ ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയുടേതാണ് കാരവാൻ. മരിച്ച രണ്ട് പേരും കമ്പനി ജീവനക്കാരാണ്.