fbwpx
ദക്ഷിണ പസഫിക് ദ്വീപ് രാജ്യം ടോങ്കയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Mar, 2025 09:59 PM

റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

WORLD


ദക്ഷിണ പസഫികിലെ ദ്വീപ് രാജ്യമായ ടോങ്കയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിന് പിന്നാലെ ടോങ്കയിൽ സുനാമി മുന്നറിയിപ്പ് നൽകി. യുഎസ് ജിയോളജിക്കൽ സർവേയാണ് മുന്നറിയിപ്പ് നൽകിയത്.

ഭൂകമ്പത്തിൽ ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിച്ചില്ല. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് അറിയിച്ചു.


ALSO READ: യു.കെയുടെ സമയം മാറും; എന്താണ് 'ഡേ ലൈറ്റ് സേവിങ് ടൈം'?


അതേസമയം, മ്യാൻമറിൽ ഇന്ന് വീണ്ടും ഭൂകമ്പം ഉണ്ടായി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയ്ക്ക് സമീപമാണ് 5.1 തീവ്രത രേഖപ്പെടുത്തിയ പുതിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ ഇതുവരെ 1700 ലധികം പേർ കൊല്ലപ്പെട്ടതായാണ് മ്യാൻമറിലെ സൈനിക മേധാവി അറിയിക്കുന്നത്. ദുരന്തനിവാരണത്തിനായി മെഡിക്കൽ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം തടസം സൃഷ്ടിക്കുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.

ഇന്നലെ ഉച്ചയോടെയായിരുന്നു മ്യാൻമറിനെ പിടിച്ചുകുലുക്കി കൊണ്ട് ആദ്യ ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തുകയും, പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും രേഖപ്പെടുത്തി. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നു.

MALAYALAM MOVIE
'സ്വയം' റദ്ദാക്കപ്പെടുന്ന ആവിഷ്കാര സ്വാതന്ത്ര്യം; എമ്പുരാ‍ന് നിർമാതാക്കൾ കൊടുക്കുന്ന 24 വെട്ട്
Also Read
user
Share This

Popular

MALAYALAM MOVIE
KERALA
'സ്വയം' റദ്ദാക്കപ്പെടുന്ന ആവിഷ്കാര സ്വാതന്ത്ര്യം; എമ്പുരാ‍ന് നിർമാതാക്കൾ കൊടുക്കുന്ന 24 വെട്ട്