fbwpx
സിദ്ദീഖ് തത്കാലം മുന്‍കൂര്‍ ജാമ്യത്തിനില്ല; അഭിഭാഷകരുമായി സംസാരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Aug, 2024 05:57 PM

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും സമാനരീതിയില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു

MALAYALAM MOVIE


ലൈംഗികാരോപണത്തില്‍ അന്വേഷണം നേരിടുന്ന നടന്‍ സിദ്ദീഖ് ഉടനെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്ന് സൂചന. അഭിഭാഷകരുമായി സംസാരിച്ചതിനു ശേഷമാണ് തത്കാലം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത് എന്നാണ് അറിയുന്നത്.

ആരോപണം ഉന്നയിച്ച നടിക്കെതിരെ സിദ്ദീഖ് പരാതി നല്‍കിയതും അഭിഭാഷകരുമായി ആലോചിച്ചായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും സമാനരീതിയില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.


Also Read: രേവതി സമ്പത്തിനെതിരെ സിദ്ദീഖ്; ഡിജിപിക്ക് പരാതി നല്‍കി; ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം


നടിയെ ആക്രമിച്ച സംഭവത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്ന് കാണിച്ചെന്നായിരുന്നു ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നുവെന്നും ഇത് തന്നെ അപമാനിക്കാനാണെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

സമാനമായ രീതിയില്‍, തനിക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയച്ചതിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നാണ് സിദ്ദീഖ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.


Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമ മേഖല പ്രതിസന്ധിയിൽ, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍


അതേസമയം, കൂടുതല്‍ പേര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സിനിമാമേഖലയിലെ കൂടുതല്‍ പേര്‍ അഭിഭാഷകരുമായി കൂടിയാലോചനകള്‍ നടത്തുന്നുതായും സൂചനയുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. മുഖ്യമന്ത്രി ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. 

NATIONAL
മഹാരാഷ്ട്ര മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി; ഫഡ്‌നാവിസിനും ഷിൻഡെയ്ക്കും അജിത് പവാറിനും മൂന്ന് വകുപ്പുകൾ വീതം
Also Read
user
Share This

Popular

KERALA
KERALA
എം. ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്; സാമ്പത്തിക ആരോപണങ്ങൾക്ക് തെളിവില്ലെന്ന് വിജിലൻസ്