സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സർക്കാർ അനുമതി നിഷേധിക്കുന്നത്
സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കാർഷിക ക്ഷേമനിധി പദ്ധതി പെരുവഴിയിലായി. 25,000ത്തോളം കർഷകർ പണമടച്ച് ക്ഷേമനിധിയിൽ അംഗങ്ങളായെങ്കിലും സർക്കാർ ഇതുവരെ അന്തിമാനുതി നൽകാത്തതിനാലാണ് പദ്ധതി അനിശ്ചിതത്വത്തിൽ തുടരുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സർക്കാർ അനുമതി നിഷേധിക്കുന്നത്.
ALSO READ: അരങ്ങുകൾ നിശബ്ദമാകില്ല, ആയിട്ടുമില്ല; ഇന്ന് ലോക നാടക ദിനം
2020ലാണ് കർഷകരുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ കാർഷിക ക്ഷേമനിധി എന്ന പദ്ധതി ആരംഭിച്ചത്. പണമടച്ച് ക്ഷേമനിധിയിൽ ചേരുന്ന കർഷകർക്ക് 60 വയസ്സിന് ശേഷം 5000 രൂപ വീതം പെൻഷൻ നൽകും എന്നായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്താകെ 25,000 ത്തോളം കർഷകരാണ് പണം നൽകി പദ്ധതിയിൽ അംഗങ്ങളായത്. പദ്ധതി പ്രഖ്യാപിച്ച് 5 വർഷം പിന്നിട്ടിട്ടും, ഇതുവരെ സർക്കാർ പദ്ധതിക്ക് അന്തിമ അനുമതി നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് അനുമതി വൈകിപ്പിക്കുന്നത്.ഇതോടെ പണം അടച്ച കർഷകർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
ALSO READ: വയനാട് പുനരധിവാസം: ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും
മറ്റു ക്ഷേമ പെൻഷനുകളെക്കാൾ കാർഷിക പെൻഷന് തുക കൂടുതലായതിനാലാണ് ക്ഷേമനിധിയിൽ അംഗമാകാൻ കർഷകർ തയ്യാറായത്. മറ്റ് ക്ഷേമനിധി ബോർഡുകൾ സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ളപ്പോൾ, സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിനാണ് കർഷക ക്ഷേമനിധിയുടെ ചുമതല. സിപിഐഎം- സിപിഐ തർക്കമാണ് ക്ഷേമനിധി നടപ്പിലാക്കുന്നതിൽ കാലതാമസം നേരിടാൻ കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത്. പദ്ധതിരേഖ അഗീകരിക്കുന്നത് താമസിപ്പിച്ചാൽ ക്ഷേമനിധിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലന്ന് കാട്ടി ബോർഡ് ചെയർമാൻ ഡോ: രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.