fbwpx
എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍; അന്വേഷണ സംഘത്തിന്‍റെ യോഗം ചേരാതെ ഡിജിപി
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Sep, 2024 06:48 AM

ഡിജിപി ഇതുവരെ അന്വേഷണ സംഘത്തിന്‍റെ യോഗം വിളിക്കുകയോ, അന്വേഷണം നടത്തേണ്ട രീതികളെക്കുറിച്ച് മറ്റ് സംഘാംഗങ്ങളോട് വിശദീകരിക്കുകയോ ചെയ്തിട്ടില്ല.

KERALA


എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങാതെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ ഇന്നലെ ഉത്തരവിറക്കിയെങ്കിലും സംഘത്തിൻ്റെ യോഗം ഇതുവരെ ചേർന്നിട്ടില്ല. അന്വേഷണ സംഘത്തെ തീരുമാനിച്ചതിൽ ഡിജിപിക്കുള്ള അതൃപ്തി കാരണമാണ് യോഗം ചേരാത്തതെന്നാണ് സൂചന.

സാധാരണ കേസുകളിൽ അന്വേഷണ സംഘത്തെ തീരുമാനിക്കാനുള്ള അവകാശം സംഘത്തലവനാണ്. എന്നാൽ എഡിജിപിക്ക് എതിരായ അന്വേഷണ സംഘത്തെ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഡിജിപി ഒഴികെ എല്ലാവരും അജിത് കുമാറിന്‍റെ വിശ്വസ്തരാണെന്നാണ് ആരോപണം. ഇതിനാലാണ് ഉത്തരവിറങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും അന്വേഷണം തുടങ്ങാത്തത് എന്നാണ് വിവരം.

ALSO READ: പി.വി. അൻവറിൻ്റെ ആരോപണം: അഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി സർക്കാർ; ഡിജിപി നേതൃത്വം നൽകും


ഡിജിപി ഇതുവരെ അന്വേഷണ സംഘത്തിന്‍റെ യോഗം വിളിക്കുകയോ, അന്വേഷണം നടത്തേണ്ട രീതികളെക്കുറിച്ച് മറ്റ് സംഘാംഗങ്ങളോട് വിശദീകരിക്കുകയോ ചെയ്തിട്ടില്ല.
എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം വേണമെന്ന് ഡിജിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇന്നോ നാളെയോ യോഗം വിളിച്ചു ചേർത്തേക്കും എന്നാണ് ഡിജിപിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ALSO READ: പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരും; ഉടനടി മാറ്റേണ്ടെന്ന നിലപാടിൽ മുഖ്യമന്ത്രി


ഡിജിപിക്ക് പുറമെ തിരുവനന്തപുരം ഐജി ഗജുലവർത്തി, ജി. സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തൃശൂർ ഡിഐജി തോംസണ്‍ ജോസ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌പി എസ്. മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റു അംഗങ്ങള്‍.

അതേസമയം, പരാതിക്കാരനായ എംഎൽഎ പി.വി. അൻവർ ഇന്ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കാണും. മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങൾ പരാതിയായി എഴുതി നൽകാനാണ് ധാരണ.



WORLD
ക്രൂരത കുഞ്ഞുങ്ങളോടും; ഗാസയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 70 കുട്ടികള്‍
Also Read
user
Share This

Popular

KERALA
NATIONAL
പീച്ചി ഡാം സന്ദർശിക്കാനെത്തിയ നാല് പെൺകുട്ടികൾ റിസർവോയറിൽ വീണു; മൂന്ന് പേരുടെ നില ഗുരുതരം