fbwpx
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി; ബെംഗളൂരു പൊലീസ് കേസെടുത്തു
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Oct, 2024 08:29 PM

കേസില്‍ രഞ്ജിത്തിനും പരാതിക്കാരനും ബെംഗളൂരു പൊലീസ് ഉടന്‍ നോട്ടീസ് അയക്കും

KERALA


സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ബെംഗളൂരു പൊലീസ് കേസെടുത്തു. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു എയര്‍പോര്‍ട്ട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2012 ല്‍ ബെംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള താജ് ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചുവെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. കേസില്‍ രഞ്ജിത്തിനും പരാതിക്കാരനും ബെംഗളൂരു പൊലീസ് ഉടന്‍ നോട്ടീസ് അയക്കും.

Also Read: സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിക്കാന്‍ പൈലറ്റ് വാഹനം ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി


ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് രഞ്ജിത്തിനെതിരെ പീഡന ആരോപണവുമായി യുവാവ് രംഗത്തെത്തിയത്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചിരുന്നു.

2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമ സെറ്റില്‍ ഷൂട്ടിംഗ് കാണാന്‍ പോയ സമയത്താണ് രഞ്ജിത്ത് വിളിപ്പിച്ചതെന്ന് യുവാവ് പറയുന്നു. പരിചയപ്പെട്ടപ്പോള്‍ ഫോണ്‍ നമ്പര്‍ നല്‍കി. കുറച്ചു നാളുകള്‍ക്കു ശേഷം ബെംഗളൂരുവില്‍ വരാന്‍ ആവശ്യപ്പെട്ടു. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ മദ്യം നല്‍കിയ ശേഷം വിവസ്ത്രനാക്കി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് യുവാവിന്റെ പരാതി.

WORLD
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 38 പേർ! അടിയന്തര വെടിനിർത്തൽ നടപ്പിലാക്കണമെന്ന് യുഎൻ
Also Read
user
Share This

Popular

KERALA
KERALA
മുശാവറ യോഗത്തില്‍ വാഗ്വാദങ്ങള്‍ ഉണ്ടായി; ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയി; ഉമര്‍ ഫൈസി കള്ളനെന്ന് വിളിച്ചത് എന്നെ ലക്ഷ്യംവെച്ച്: ബഹാഉദ്ധീന്‍ നദ്‌വി