12 ദിവസത്തെ മിന്നല്‍ ആക്രമണത്തിലൂടെയാണ് എച്ച് ടിഎസ് സിറിയയിലെ ബഷര്‍ അല്‍ അസദ് ഭരണം അട്ടിമറിച്ചത്. പിന്നാലെ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി വിമത നേതാവ് മുഹമ്മദ് അല്‍ ബഷീറിനെ തഹ്രീര്‍ അല്‍-ഷാം (എച്ച് ടിഎസ്) നിയോഗിക്കുകയും ചെയ്തു.
സെഡ്നായ ജയിലിലെ ദുരവസ്ഥ പുറത്തുവന്നതിന് പിന്നാലെ നിലപാട് കടുപ്പിച്ച് എച്ച്ടിഎസ് നേതാവ് മൊഹമ്മദ് അല്‍ ഗോലാനി.ക്രൂരകൃത്യങ്ങൾ നടത്തിയവർ വലിയ വില നൽകേണ്ടി വരുമെന്നും അസദ് ഭരണത്തിൽ കീഴിൽ ക്രൂരമായി കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്നും ഗോലാനി പറഞ്ഞു. വിദേശത്തേക്ക് കടന്നവരെ തിരികെ ലഭിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഗോലാനി വ്യക്തമാക്കി.
12 ദിവസത്തെ മിന്നല്‍ ആക്രമണത്തിലൂടെയാണ് എച്ച് ടിഎസ് സിറിയയിലെ ബഷര്‍ അല്‍ അസദ് ഭരണം അട്ടിമറിച്ചത്. പിന്നാലെ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി വിമത നേതാവ് മുഹമ്മദ് അല്‍ ബഷീറിനെ തഹ്രീര്‍ അല്‍-ഷാം (എച്ച് ടിഎസ്) നിയോഗിക്കുകയും ചെയ്തു.
Also Read; മുഹമ്മദ് അൽ ബഷീർ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി
2025 മാര്‍ച്ച് ന്നേ് വരെ കാവല്‍ സര്‍ക്കാരിനെ നയിക്കുമെന്ന് അല്‍ ബഷീര്‍ അറിയിച്ചു. എച്ച്ടിഎസിന്റെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയുടെ ഭരണ ചുമതല അല്‍ ബഷീറിനായിരുന്നു. അല്‍- അസദ് സര്‍ക്കാരിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇടക്കാല പ്രധാനമന്ത്രിയുടെ നിയമനം.