fbwpx
ഡൽഹിയിലെ തമിഴ്നാട് ഹൗസിൽ ബോംബ് ഭീഷണി; പരിശോധനയുമായി ഡൽഹി പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Mar, 2025 01:36 PM

ജീവനക്കാരെയും ആളുകളെയും ഒഴിപ്പിച്ചാണ് ഡൽഹി പൊലീസ് പരിശോധന നടത്തിയത്

NATIONAL


ഡൽഹിയിലെ തമിഴ്നാട് ഹൗസിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഒൻപതരയോടുകൂടിയാണ് ഡൽഹി റസിഡൻ്റ് കമ്മീഷണർക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് പത്ത് മണിയോടുകൂടി തന്നെ ‍ഡൽഹി പൊലീസ് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ സ്ഫോടക വസ്തുക്കൾ ഒന്നുംതന്നെ കണ്ടെത്താനായില്ല.

ജീവനക്കാരെയും ആളുകളെയും ഒഴിപ്പിച്ചാണ് ഡൽഹി പൊലീസ് പരിശോധന നടത്തിയത്. സ്‌നിഫർ നായ്ക്കളുടെ സഹായത്തോടെയായിരുന്നു പരിശോധന. മുൻകരുതൽ നടപടിയായി ആംബുലൻസുകളും സ്ഥലത്തെത്തിയിരുന്നു. സുപ്രീം കോടതി ജസ്റ്റിസ് മഹാദേവൻ ഉൾപ്പെടെയുള്ള ആളുകളാണ് തമിഴ്നാട് ഹൗസിൽ താമസിച്ചിരുന്നത്.


ALSO READ: തമിഴ്‌നാടിൻ്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടും, ഭാഷാ യുദ്ധത്തിൽ പങ്കെടുക്കാൻ ഓരോരുത്തരും മുന്നോട്ട് വരണം: എം.കെ സ്റ്റാലിൻ


ത്രിഭാഷാ നയത്തിൽ കേന്ദ്ര സർക്കാരും, തമിഴ്നാട് സർക്കാരും തമ്മിലുള്ള വിവാദം കനക്കുന്നതിനിടയിലാണ് ഇത്തരമൊരു ബോംബ് ഭീഷണി സന്ദേശം വരുന്നത്. ഈ സാഹചര്യത്തിൽ തമിഴ്നാട് ഹൗസിൻ്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

WORLD
നാൽപ്പത് വർഷം നീണ്ട സംഘർഷത്തിന് വിരാമം; തുർക്കിയുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് പികെകെ
Also Read
user
Share This

Popular

KERALA
KERALA
2 കോടിയല്ല 2000 രൂപയെങ്കിലും വാങ്ങിയെന്ന് തെളിയിക്കാമോ? ബിജെപി നേതാവ് സി. കൃഷ്ണകുമാറിനെ വെല്ലുവിളിച്ച് സിപിഎം ജില്ലാ സെക്രട്ടറി