പ്രതികൾ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കഷണങ്ങളാക്കി ബാഗില്‍ ഉപേക്ഷിക്കുകയായിരുന്നു
സംസ്ഥാനത്തെ നടുക്കിയ വയനാട് വെള്ളമുണ്ട അരുംകൊലയില്‍ ദമ്പതികൾ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സഹറാന്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ എന്നിവരാണ് അറസ്റ്റിലായത്. സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദാണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. പ്രതികൾ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കഷണങ്ങളാക്കി ബാഗില്‍ ഉപേക്ഷിക്കുകയായിരുന്നു.
കൊലയ്ക്ക് ഭാര്യ ഒത്താശ ചെയ്തുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍. വെള്ളിലാടിയിലെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊന്നത്. പിന്നീട് പുതുതായി വാങ്ങിയ കത്തി കൊണ്ട് മൃതദേഹം അറുത്തുമാറ്റി. ക്വാര്‍ട്ടേഴ്സിലെ രക്തം തുടച്ച് ശുചീകരിച്ചത് ആരിഫും സൈനബും ചേര്‍ന്നായിരുന്നു. മാലിന്യമെന്ന വ്യാജേനയാണ് ഓട്ടോറിക്ഷയില്‍ കയറ്റി ഉപേക്ഷിച്ചത്.
മൂളിത്തോടു പാലത്തിനടിയിൽ നിന്നാണ് പൊലീസ് മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ സ്യൂട്ട്കേസ് കണ്ടെടുത്തു. ആരിഫ് സ്യൂട്ട്കേസ് ഉപേക്ഷിക്കാനെത്തിയത് കണ്ട ഓട്ടോ തൊഴിലാളികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആരിഫ് മുഖീമിനെ കൊലപ്പെടുത്തിയത്.