കാർഷിക മേഖലയിലെ ബജറ്റ് വിഹിതം 15 ശതമാനം വർദ്ധിപ്പിച്ചു എന്നാണ് ധനമന്ത്രി ആവകാശപ്പെടുന്നത്.2.54 ൽ നിന്ന് 2.5 ആയി കുറഞ്ഞു എന്നതാണ് ബജറ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ബജറ്റിൽ ആശങ്കകളും അവ്യക്തയും നിറഞ്ഞു നിൽക്കുന്നു.അങ്ങേയറ്റ പ്രതിഷേധാർഹമാണ് ബജറ്റെന്നും കൃഷി മന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റ് കേരളത്തോടുള്ള അവഗണനയെ എടുത്തു പറഞ്ഞ് പ്രതികരിച്ച് സിപിഐ മന്ത്രിമാർ.മധ്യ വർഗ്ഗത്തിന്റെ ബജറ്റ് ആയിരിക്കുമെന്ന് പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇതര വിഭാഗം ജനങ്ങളുടെ ആവശ്യവും പരിഗണിക്കും എന്നുള്ളതാണ് വിചാരിച്ചിരുന്നത്. എന്നാൽ അടിസ്ഥാന വർഗമായ കർഷകരെ കൈവിട്ടുവെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ലോകം ചിന്തിക്കുന്നിടത്താണ് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർക്ക് നികുതിയിള പ്രഖ്യാപിക്കുകയും എല്ലാവർക്കും അന്നം മുട്ടുന്നവർക്ക് അവഗണന പ്രഖ്യാപിക്കുകയും ചെയ്യുന്നത്.വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല.
കാർഷിക മേഖലയ്ക്ക് തങ്ങൾ പരിഗണന നൽകുന്നില്ല എന്നുള്ള പ്രഖ്യാപനമാണ് എക്കണോമിക്സ് സർവേ.കാർഷിക മേഖലയോട് ഭരണകൂടം നിഷേധാത്മക സമീപനം സ്വീകരിച്ചു കൊണ്ടിരിക്കുന്നു.കാർഷിക മേഖലയിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് അധികനിക്ഷേപം ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല.
കാർഷിക മേഖലയിലെ ബജറ്റ് വിഹിതം 15 ശതമാനം വർദ്ധിപ്പിച്ചു എന്നാണ് ധനമന്ത്രി ആവകാശപ്പെടുന്നത്.2.54 ൽ നിന്ന് 2.5 ആയി കുറഞ്ഞു എന്നതാണ് ബജറ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ബജറ്റിൽ ആശങ്കകളും അവ്യക്തയും നിറഞ്ഞു നിൽക്കുന്നു.അങ്ങേയറ്റ പ്രതിഷേധാർഹമാണ് ബജറ്റെന്നും കൃഷി മന്ത്രി പറഞ്ഞു.
മധ്യവർഗത്തെ കാണുമ്പോൾ അടിസ്ഥാന വർഗ്ഗത്തെ അവഗണിക്കുന്നു. സാധാരണ മനുഷ്യനെ കാണാൻ കണ്ണില്ലാതിരിക്കുന്നു. രാസവളങ്ങൾ ലഭ്യമാകുന്നില്ല ലഭ്യതക്കുറവ് വില കൂടുതൽ എന്നിവ കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണ്. അത് കേന്ദ്രസർക്കാരിൻറെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. എന്നാൽ രാസവളങ്ങളുടെ സബ്സിഡി തുക കേന്ദ്രസർക്കാർ കുറച്ചു.
എന്തുവന്നാലും അവഗണിക്കുമെന്ന് നിലപാടാണ് സർക്കാരിന് .ഇതിനെതിരെ ജനം പ്രതികരിക്കേണ്ട കാലം അതിക്രമിച്ചു. ബഡ്ജറ്റിലെ കേന്ദ്ര അവഗണനക്കെതിരെ കേന്ദ്രത്തെ സമീപിക്കും. ബഡ്ജറ്റ് മറുപടി പ്രസംഗത്തിനു മുൻപ് പരാതികൾ അറിയിക്കും. കേന്ദ്ര ധനമന്ത്രിയെയും കൃഷിമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കും. അത് പരിഗണിക്കും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
ബജറ്റിൽ കേരളത്തോട് ക്രൂരമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യൻ ചരിത്രത്തിൽ ഒരു സർക്കാരും ഇങ്ങനെ കേരളത്തോട് കാട്ടിയിട്ടില്ല. മനസാക്ഷിയില്ല എന്ന വാക്കു പറയുന്നത് പൂർണ്ണ അർത്ഥത്തിലാണെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. വയനാട്ടിലെ ജനതയോട് പോലും കരുണയില്ലാത്ത ബജറ്റാണിതെന്നും മലയാളികൾ ശക്തമായി പ്രതിഷേധിക്കണമെന്നും മന്ത്രി പറഞ്ഞു.