രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സദ്ദാം ഹുസൈൻ.
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. പ്രതി വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈനെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛൻ്റെ സുഹൃത്തെന്ന വ്യാജേന കുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയാണ് പീഡിപ്പിച്ചത്. രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സദ്ദാം ഹുസൈൻ.