fbwpx
രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തി സഹായങ്ങൾ പ്രഖ്യാപിക്കുന്ന ബജറ്റെന്ന് എം. ബി. രാജേഷ്, കേരളത്തിലെ ആരോഗ്യ മേഖലയോട് അവഗണനയെന്ന് വീണാ ജോർജ്
logo

ന്യൂസ് ഡെസ്ക്

Posted : 01 Feb, 2025 09:29 PM

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പ്രതികരിച്ചു. കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്. എയിംസിന് എത്രയും വേഗം അനുമതി നല്‍കണമെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

KERALA


കേന്ദ്രബജറ്റ് കേരളത്തെ പൂർണമായും അവഗണിച്ചുവെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് . ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ തന്നെ കാറ്റിൽപ്പറത്തി, തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങൾക്ക് മാത്രം രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തി സഹായങ്ങൾ പ്രഖ്യാപിക്കുന്നതാണ് ഈ ബജറ്റ്. വയനാടിനോ വിഴിഞ്ഞം പദ്ധതിക്കോ ഒരു സഹായവും ബജറ്റിലില്ല.


കേരളം ആവശ്യപ്പെട്ട 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് നിരാകരിക്കപ്പെട്ടു. കേരളത്തിനായി എയിംസോ കോച്ച് ഫാക്ടറിയോ പ്രത്യേക റെയിൽവേ ലൈനോ ഒന്നും ബജറ്റിൽ ഇല്ല. കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന് പിന്നാലെയാണ് ബജറ്റിലെ ഈ അവഗണനയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സുസ്ഥിരവികസനത്തെയും, ഹരിത കർമ്മ സേനയെയും മാലിന്യ നിര്‍മാര്‍ജനത്തെയും, സ്വയം സഹായക സംഘങ്ങളെയുമെല്ലാം മാതൃകകളായി ഇന്നലെ എക്കണോമിക് സർവേയിൽ പരാമർശിച്ചിരുന്നു. കേരളത്തിന്റെ ഈ മാതൃകകൾക്ക് തുരങ്കം വെക്കുന്ന ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്.


Also Read; അടിസ്ഥാന വർഗമായ കർഷകരെ കൈവിട്ടെന്ന് കൃഷിമന്ത്രി പി. പ്രസാദ്, കേരളത്തോട് ക്രൂരമായ നിലപാടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ; കേന്ദ്ര ബജറ്റിൽ പ്രതികരിച്ച് സിപിഐ മന്ത്രിമാർ


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്നതാണ് ഈ ബജറ്റും. 86000 കോടിയായി വിഹിതം തുടരുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് അർഹമായ പരിഗണനയില്ല. വിഹിതം വർധിപ്പിക്കണമെന്ന് കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വലിയ ആവശ്യമുയർന്നിട്ടും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.


അതേ സമയം കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പ്രതികരിച്ചു. കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്. എയിംസിന് എത്രയും വേഗം അനുമതി നല്‍കണമെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

KERALA
തലയ്ക്ക് തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ; വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച
Also Read
user
Share This

Popular

WORLD
KERALA
WORLD
സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷം; ഓംഡുർമാനിലെ ഷെല്ലാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 56 പേർ കൊല്ലപ്പെട്ടു