നാലാം തീയതി ട്രാൻസ്ഫർ ഓർഡർ കിട്ടിയ ആളെ കുരുക്കാൻ വേണ്ടി കണ്ണൂരിൽ നിർത്തുകയായിരുന്നു എന്നും കുടുംബം പറഞ്ഞു
എഡിഎമ്മിന് കൈക്കൂലി നൽകിയെന്നു പറയുന്ന ഒക്ടോബർ ആറാം തീയതിയിലെ സിസിടിവി ദൃശ്യങ്ങൾ ആസൂത്രിതമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം. നവീൻ ബാബുവിൻ്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂർവ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണ്. നാലാം തീയതി ട്രാൻസ്ഫർ ഓർഡർ കിട്ടിയ ആളെ കുരുക്കാൻ വേണ്ടി കണ്ണൂരിൽ നിർത്തുകയായിരുന്നു എന്നും അമ്മാവൻ്റെ മകൻ ഗിരീഷ് കുമാർ ആരോപിച്ചു.
പരാതിക്കാരനും ചേട്ടനും കണ്ടുമുട്ടിയെന്ന് വതരുത്തി തീർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുള്ള മൊഴിയെടുപ്പ് തുടരുകയാണ്. കളക്ടറുടെ ചേമ്പറിലേക്ക് വിളിച്ചു വരുത്തിയാണ് ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ. ഗീത മൊഴിയെടുക്കുന്നത്. പെട്രോൾ പമ്പിൻ്റെ അനുമതിക്കായി എൻഒസി നൽകിയതുമായി ബന്ധപ്പെട്ട രേഖകളും വിളിപ്പിച്ചു.
നാലാം തീയതി ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടും നീട്ടിക്കൊണ്ടുപോയത് കേസിൽ കുടുക്കാനാണ്. എഡിഎം ഓഫിസീൽ നിന്ന് തൻ്റെ ക്വാട്ടേഴ്സിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടവുവന്ന ശേഷം എന്തോ സംസാരിക്കുന്നതും ശേഷം വേഗത്തിൽ പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഇന്നാണ് ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. എഡിഎമ്മിനെ പിന്തുടർന്ന സ്കൂട്ടർ യാത്രികൻ പ്രശാന്ത് ആണോന്നാണ് പൊലീസ് സംശയിക്കുന്നത്.
ALSO READ: എഡിഎമ്മിൻ്റെ മരണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്
ഒക്ടോബർ ആറിന് എഡിഎമ്മിൻ്റെ വീട്ടിൽ പോയി 98500 രൂപ കൈക്കൂലിയായി നൽകിയെന്നാണ് പ്രശാന്തൻ്റെ ആരോപണം. എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. അതിനിടെ എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകി എന്നാരോപിച്ച് ടി.വി. പ്രശാന്തൻ നൽകിയ പരാതി വ്യാജമെന്ന് തെളിയുന്നു. പരാതിയിലെ പ്രശാന്തൻ്റെ ഒപ്പും പെട്രോൾ പമ്പിൻ്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമാണ്. പേരുകളിലും വൈരുധ്യമുണ്ട്. പരാതിയിൽ പേര് പ്രശാന്തൻ എന്നും പാട്ട കരാറിൽ പ്രശാന്ത് എന്നുമാണ് രേഖപ്പെടുത്തിയത്.