90 ദിവസത്തേക്ക് വരെ കണക്കാക്കി മുൻകൂട്ടി തയാറാക്കിയ ചെലവാണിതെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി
വയനാട് ചൂരൽമല ദുരന്തത്തില്‍ പുറത്തുവന്ന സര്‍ക്കാര്‍ കണക്കുകളില്‍ വിശദീകരണവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്‌ഡിഎംഎ). ചെലവുകൾ കണക്കാക്കിയത് സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫോഴ്സ് (എസ്‍ഡിആർഎഫ്) മാനദണ്ഡങ്ങൾ അനുസരിച്ചാണെന്നാണ് വിശദീകരണം. സർക്കാർ നൽകിയ സത്യവാങ്മൂലം അനുസരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചത്.
മെമ്മോറാണ്ടത്തിൽ കാണിച്ചിട്ടുള്ള കണക്ക് മുൻകൂട്ടി കണക്കാക്കുന്ന ചെലവാണ്. 90 ദിവസത്തേക്ക് വരെ കണക്കാക്കി മുൻകൂട്ടി തയാറാക്കിയ ചെലവാണിതെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഇത് കണക്കുകൂട്ടിയത് കേന്ദ്ര സമിതിയുമായുള്ള ഓഗസ്റ്റ് 9ലെ കൂടിക്കാഴ്ചയ്ക്ക് ശേഷമെന്നും എസ്‌ഡിഎംഎ അറിയിച്ചു.
Also Read: 'ഒരു മൃതദേഹം സംസ്കരിക്കാന്‍ 75,000 രൂപ'; ചൂരല്‍മല ദുരന്തമുഖത്തെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്
മെമ്മോറാണ്ടത്തിൽ കാണിച്ചിട്ടുള്ള ചെലവുകൾ അടിയന്തര സഹായത്തിന് വേണ്ടിയുള്ളതാണ്. വീടുകളുടെ നഷ്ടം കണക്കാക്കുന്നത് എസ്‌ഡിആർഎഫ് ചട്ടം അനുസരിച്ച്. ചട്ടം അനുസരിച്ച് കേരളത്തിന് ആകെ ചോദിക്കാനാവുക 219 കോടി രൂപയാണ്. എന്നാൽ യഥാർത്ഥ നഷ്ടം 1600 കോടിക്ക് അടുത്താണ് എന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
അതേസമയം, വയനാട് രക്ഷാപ്രവർത്തനം സംബന്ധിച്ച സർക്കാർ ചെലവ് എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായി ആലോചിച്ചു വാർത്താസമ്മേളനം വിളിക്കുമെന്ന് മന്ത്രി കെ. രാജൻ രാജന്‍ കൂട്ടിച്ചേർത്തു.