മൃതദേഹം കോളേജ് ഉടമയുടേത് ആണെന്നായിരുന്നു പ്രാഥമിക നിഗമനം
തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുൽ അസീസിൻ്റെ ഫോണിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കടബാധ്യത ഉണ്ട്, പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പി.എ. അസീസ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ALSO READ: തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
ആത്മഹത്യ കുറിപ്പ് ഫോണിൽ ഫോട്ടോ എടുത്ത് ഇട്ടിരുന്നു. മൃതദേഹം ആരുടെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം കോളേജ് ഉടമയുടെതാണോയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. മൃതദേഹം കോളേജ് ഉടമയുടേത് ആണെന്നായിരുന്നു പ്രാഥമിക നിഗമനം.