fbwpx
തേക്കടി ബോട്ട് അപകടം; കേസിൽ വിസ്താരം നാളെ മുതൽ, വിചാരണ നടപടികൾ ആരംഭിക്കുന്നത് 15 വർഷത്തിന് ശേഷം
logo

ന്യൂസ് ഡെസ്ക്

Posted : 11 Dec, 2024 06:29 AM

കാരണങ്ങൾ നിരവധിയെന്ന് കണ്ടെത്തിയപ്പോഴും 45 പേരുടെ ജീവൻ കയത്തിൽ മുങ്ങിയിട്ടും കേസിലെ വിചാരണ അനന്തമായിനീണ്ടു. 2019 ലാണ് 4722 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

KERALA




തേക്കടി ബോട്ട് അപകടം നടന്ന് 15 വർഷത്തിന് ശേഷം കേസിൽ നാളെ വിചാരണ നടപടികൾ ആരംഭിക്കും. ഇടുക്കി തൊടുപുഴ ഫോർത്ത് അഡീഷനൽ സെഷൻസ്​ കോടതിയിലാണ് വിസ്താരം. 45 പേരുടെ ജീവനെടുത്ത അപകടത്തിൽ പതിനഞ്ച് വർഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയം .


2009 സെപ്റ്റംബർ 30 നാണ് നാടിനെ നടുക്കിയ തേക്കടി ബോട്ട് ദുരന്തമുണ്ടായത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ജലകന്യകയെന്ന ബോട്ടാണ് അപകടത്തിലേക്ക് . 75 പേർക്ക് കയറാവുന്ന ബോട്ടിൽ 95 പേരെ അധികമായി കയറ്റി അപകടം ക്ഷണിച്ചുവരുത്തി. കൂടാതെ ബോട്ടിൻ്റെ അശാസ്ത്രീയ നിർമാണവും സർവീസിന് അനുമതി നൽകിയതിലെ പാളിച്ചയും അപകടത്തിലേക്ക് വഴിവെച്ചു. കാരണങ്ങൾ നിരവധിയെന്ന് കണ്ടെത്തിയപ്പോഴും 45 പേരുടെ ജീവൻ കയത്തിൽ മുങ്ങിയിട്ടും കേസിലെ വിചാരണ അനന്തമായിനീണ്ടു. 2019 ലാണ് 4722 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.


Also Read; സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ


ബോട്ട് ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ലാസ്‌കര്‍ അനീഷ്, എന്നിവർ ഒന്നും രണ്ടും പ്രതികൾ. വനംവകുപ്പ് ജീവനക്കാരനായ വി.പ്രകാശ്, ബോട്ട് രൂപകൽപ്പന ചെയ്ത എൻ.എ ഗിരി, മുന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ബോട്ട്‌സ് എം.മാത്യൂസ് , ടൂറിസം വകുപ്പ് ഡെപ്യൂട്ടി മെക്കാനിക്കൽ എഞ്ചിനീയര്‍ മനോജ് മാത്യു. എന്നിവരാണ് മറ്റ് പ്രതികൾ. 309 സാക്ഷികൾ. കേസിൽ ആദ്യം നിയമിച്ച രണ്ട്​ സ്​പെഷൽ പ്രോസികൂട്ടർമാർ സ്ഥാനമൊഴിഞ്ഞതും കേസിലെ വിചാരണ നീളാൻ കാരണമായി.


തമിഴ്നാട്, ബാംഗ്ലൂർ, ആന്ധ്ര,ഹൈദരാബാദ്,മുംബൈ, ഹരിയാന, ന്യൂഡൽഹി, കൊൽക്കോത്ത എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്. മരിച്ച 45 പേരിൽ പതിമൂന്ന് പേര് കുട്ടികളായിരുന്നു. അപകടത്തിൽപെട്ടവർ ഇതര സംസ്ഥാനക്കാരായതിനാലും സാക്ഷിപട്ടിക വിപുലമയത്തിനാലും കേസിന്റെ തുടർ നടത്തിപ്പ് വലിയ വെല്ലുവിളിയാണ്. കേരളം കണ്ട വലിയ അപകടങ്ങളിൽ ഒന്നായ തേക്കടി ബോട്ട് ദുരന്തത്തിന് കാരണക്കാരായവർ ഇന്നും ഉന്നത സ്വാധീനത്താൽ സംരക്ഷിക്കപ്പെടുകയാണ് .

KERALA
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം
Also Read
user
Share This

Popular

KERALA
KERALA
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം