fbwpx
ലഖ്‌നൗവിനെ 54 റണ്ണുകള്‍ക്ക് തകര്‍ത്ത് മുംബൈ; തുടര്‍ച്ചയായ അഞ്ചാം വിജയം
logo

ന്യൂസ് ഡെസ്ക്

Posted : 27 Apr, 2025 08:23 PM

മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട് മൂന്ന് വിക്കറ്റുകളും വില്‍ ജാക്‌സ് രണ്ട് വിക്കറ്റുമെടുത്തു.

IPL 2025


ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്ണുകള്‍ക്ക് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം. ഇത്തവണത്തെ ഐപിഎല്‍ സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറുകള്‍ പൂര്‍ത്തിയാക്കിപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് മുംബൈയുടെ 216 റണ്‍സ് വിജയ ലക്ഷ്യത്തെ മറികടക്കാനായില്ല. 20 ഓവറില്‍ പത്ത് വിക്കറ്റുകളുടെ നഷ്ടത്തില്‍ 161 റണ്‍സ് മാത്രമാണ് നേടാനായത്. മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട് മൂന്ന് വിക്കറ്റുകളും വില്‍ ജാക്‌സ് രണ്ട് വിക്കറ്റുമെടുത്തു.

മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണര്‍മാരായി റയാന്‍ റിക്കിള്‍ടണും രോഹിത് ശര്‍മയുമാണ് ഇറങ്ങിയത്. 58 റണ്‍ നേടി ഹാഫ് സെഞ്ചുറി നേടിയ റിക്കിള്‍ടണാണ് മുംബൈക്ക് വേണ്ടി തുടക്കം മുതല്‍ ലീഡ് നേടിയത്. രോഹിത് ശര്‍മയ്ക്ക് അഞ്ച് പന്തില്‍ 12 റണ്‍സ് മാത്രമാണ് നേടാനായത്. വില്‍ ജാക്‌സ് 21 ബോളില്‍ 29 റണ്‍സും സൂര്യകുമാര്‍ യാദവ് 28 ബോളില്‍ 54 റണ്ണുകളും എടുത്തു.


ALSO READ: IPL 2025 | ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; ഒന്നാം സ്ഥാനത്തിനായി ആര്‍സിബിയും ഡല്‍ഹിയും നേര്‍ക്കുനേര്‍


തിലക് വര്‍മ(6)യ്ക്കും ഹര്‍ദിക് പാണ്ഡ്യ(5)യ്ക്കും മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ സാധിച്ചില്ല. നമന്‍ ധിര്‍ 11 ബോളില്‍ 25 റണ്‍സ് നേടിയപ്പോള്‍ ബോഷ് 20 റണ്‍സ് നേടി. അവസാനമിറങ്ങിയ ദീപക് ചാഹര്‍ ഒരു റണ്‍സ് നേടി പുറത്താവാതെ നിന്നു.


22 പന്തില്‍ 35 റണ്‍സ് എടുത്ത ആയുഷ് ബധോനിയാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. ഓപ്പണറായി ഇറങ്ങിയ മിച്ചല്‍ മാര്‍ഷ് 24 പന്തില്‍ 34 റണ്‍സും എടുത്തു. ഐഡന്‍ മര്‍ക്രം 11 ബോളില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്.

നിക്കോളാസ് പൂരന്‍ 15 ബോളില്‍ 27 റണ്‍സ് എടുത്തു. റിഷഭ് പന്ത് നാല് റണ്‍സ് മാത്രം നേടി പുറത്തായി. ഡേവിഡ് മില്ലര്‍ 16 ബോളില്‍ 24 റണ്‍സ് നേടിയപ്പോള്‍ അബ്ദുള്‍ സമദ് രണ്ട് റണ്‍സ് മാത്രമാണ് നേടിയത്. രവി ബിഷ്‌ണോയി (13), പ്രിന്‍സ് യാദവ് (4) നോട്ടൗട്ട്, ദിഗ്വേഷ് സിങ് (1) എന്നിങ്ങനെയാണ് റണ്‍സ് നേടിയത്. ആവേഷ് ഖാന്‍ റണ്‍സ് ഒന്നും നേടാനാവാതെ പുറത്തായി.

Also Read
user
Share This

Popular

WORLD
KERALA
WORLD
പാകിസ്ഥാന് ചൈനയുടെ പിന്തുണ; സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി