fbwpx
യൂട്യൂബിൽ 55 മില്യണോളം ആരാധക പിന്തുണ; ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്ന വരുമാനമെത്രയാണ്?
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Sep, 2024 09:04 AM

26 വീഡിയോകളാണ് ക്രിസ്റ്റ്യാനോ തൻ്റെ ഒഫീഷ്യൽ പേജിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഇതുവരെ 36.27 കോടി വ്യൂവ്സാണ് ഈ വീഡിയോകൾക്ക് ആകെ ലഭിച്ചിരിക്കുന്നത്

SOCIAL MEDIA


ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ 'യു.ആർ. ക്രിസ്റ്റ്യാനോ' എന്ന പേരിൽ ഒരു യൂട്യൂബ് പേജ് ആരംഭിച്ചത്. സെപ്തംബർ ഒന്നിന് ഞായറാഴ്ച വൈകിട്ട് 6 മണിയോടടുത്തായി പോർച്ചുഗീസ് ഫോർവേഡിന് യൂട്യൂബിൽ ഇതുവരെ 54.8 ദശലക്ഷത്തിലധികം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരെയാണ്. 26 വീഡിയോകളാണ് ക്രിസ്റ്റ്യാനോ തൻ്റെ ഒഫീഷ്യൽ പേജിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഇതുവരെ 36.27 കോടി വ്യൂവ്സാണ് ഈ വീഡിയോകൾക്ക് ആകെ ലഭിച്ചിരിക്കുന്നത്.

നേരത്തെ യൂട്യൂബിലെ റെക്കോർഡുകളെല്ലാം റൊണാൾഡോ നിഷ്പ്രഭമാക്കിയിരുന്നു. 22 മിനിറ്റിൽ സിൽവർ ബട്ടണും, 90 മിനിറ്റിൽ ഗോൾഡൻ ബട്ടണും, 12 മണിക്കൂറിൽ ഡയമണ്ട് ബട്ടണും ഉൾപ്പെടെ നേടിയാണ് യൂട്യൂബിന് 'തീയിട്ട്' പറങ്കിക്കൂറ്റൻ ഞെട്ടിച്ചത്.യൂട്യൂബിൻ്റെ സർവകാല റെക്കോർഡുകളെല്ലാം 24 മണിക്കൂറിൽ തിരുത്തിക്കുറിക്കാൻ റോണോയ്ക്ക് സാധിച്ചിരുന്നു.


ജൂലൈ എട്ടിനാണ് പേജ് തുടങ്ങിയതെങ്കിലും റൊണാൾഡോ തൻ്റെ യൂട്യൂബ് ചാനൽ ഒഫീഷ്യലായി പ്രഖ്യാപിച്ചത് ഓഗസ്റ്റ് 21നാണ്. വീഡിയോകളുടെ ചുരുങ്ങിയ ദൈർഘ്യം ഏകദേശം 10 മിനിറ്റാണെങ്കിലും, റൊണാൾഡോയുടെ അമ്പരപ്പിക്കുന്ന ജനപ്രീതി ചെറിയ വീഡിയോകൾക്ക് പോലും ദശലക്ഷക്കണക്കിന് വ്യൂവ്സാണ് സമ്മാനിച്ചത്.

READ MORE: ഒറ്റ ദിവസം കൊണ്ട് 'ഡയമണ്ട് ബട്ടൺ'; 24 മില്യനും കടന്ന് സബ്‌സ്ക്രൈബേഴ്സ്; യൂട്യൂബിന് 'തീയിട്ട്' ക്രിസ്റ്റ്യാനോ!

അൽ നസറിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിന് പുറമെ പരസ്യ വരുമാനം, കരാറിലുള്ള സ്‌പോൺസർഷിപ്പുകൾ എന്നിവയിലൂടെ റൊണാൾഡോയ്ക്ക് ഇതിനോടകം തന്നെ നൂറുകണക്കിന് ദശലക്ഷം യുഎസ് ഡോളർ വരുമാനമായി ലഭിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ യൂറോ ഗോളുകൾ, ഫ്രീകിക്ക് വെല്ലുവിളികൾ, ഇഷ്ടപ്പെട്ട ഗെയിമുകൾ എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള പല വീഡിയോകളിലായി മകൻ ക്രിസ്റ്റ്യാനോ ജൂനിയറും, പങ്കാളി ജോർജിന റോഡ്രിഗസും കൂടെ പ്രത്യക്ഷപ്പെടാറുണ്ട്.


1000 വ്യൂസിന് 2 ഡോളര്‍ മുതല്‍ 12 ഡോളര്‍ വരെയാണ് ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കുന്ന തുക. പരസ്യ വരുമാനത്തിൻ്റെ 45 ശതമാനം യൂട്യൂബിനും 55 ശതമാനം ക്രിയേറ്റര്‍ക്കുമാണ്. ഇതോടെ ഇതുവരെ അപ്​‌ലോഡ് ചെയ്ത 26 വീഡിയോകൾക്കുമായി ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷക്കണക്കിന് രൂപയാണ് നിലവിൽ യൂട്യൂബില്‍ നിന്ന് ലഭിക്കുക. ക്രിസ്റ്റ്യാനോയുടെ പേജിലേക്ക് വരുമ്പോൾ വീഡിയോയ്ക്ക് ഒരു മില്യണ്‍ വ്യൂസ് ലഭിച്ചാല്‍ 2000 ഡോളര്‍ മുതല്‍ 12,000 ഡോളര്‍ വരെയാണ് യൂട്യൂബില്‍ നിന്ന് താരത്തിന് ലഭിക്കുക.

READ MORE: യൂട്യൂബിൽ 33 മില്യൺ ആരാധക പിന്തുണ; ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്ന വരുമാനമെത്രയാണ്?

വിവിധ പ്ലാറ്റ്ഫോമുകളിലായി സമൂഹ മാധ്യമങ്ങളിൽ 917 മില്യണ്‍ ആളുകൾ പിന്തുടരുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എക്‌സ് പ്ലാറ്റ്‌ഫോമിൽ മാത്രം 112.5 മില്യണും, ഫേസ്ബുക്കിൽ 170 മില്യണും, ഇൻസ്റ്റഗ്രാമിൽ 636 മില്യണുമാണ് സൂപ്പർതാരത്തിന് ഫോളോവേഴ്സായുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ ഫോളോഴേസുള്ള വ്യക്തിയും, കൂടുതൽ പ്രതിഫലം ലഭിക്കുന്ന സ്‌പോര്‍ട്‌സ് താരമെന്ന ഖ്യാതിയും ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തമാണ്.


Also Read
user
Share This

Popular

KERALA
KERALA
ഇ.പിയുടെ ആത്മകഥ വിവാദം: അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി