fbwpx
എന്‍. എം. വിജയൻ്റെ മരണം; ഡിസിസി പ്രസിഡന്‍റ് എന്‍. ഡി. അപ്പച്ചന്‍ അറസ്റ്റില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Jan, 2025 02:04 PM

അപ്പച്ചനെ കൂടാതെ മുൻ കോൺഗ്രസ് നേതാവ് കെ. കെ. ഗോപിനാഥൻ്റെ അറസ്റ്റും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്

KERALA


വയനാട് ഡിസിസി ട്രഷറർ എന്‍. എം.വിജയൻ്റെ മരണത്തിൽ ഡിസിസി പ്രസിഡന്‍റ് എന്‍. ഡി. അപ്പച്ചന്‍ അറസ്റ്റില്‍. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അപ്പച്ചനെ അറസ്റ്റ് ചെയ്തത്. അപ്പച്ചനെ കൂടാതെ മുൻ കോൺഗ്രസ് നേതാവ് കെ. കെ. ഗോപിനാഥൻ്റെ അറസ്റ്റും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മുൻകൂർ ജാമ്യം നേടിയ ഇവരെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന ചോദ്യം ചെയ്യൽ അവസാനിക്കുന്നതോടുകൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


ALSO READഎന്‍. എം. വിജയന്‍റെ മരണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം


 ജനുവരി 18നായിരുന്നു ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ചത്. സുൽത്താൻ ബത്തേരി എംഎൽഎ ഐ. സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ,കോൺഗ്രസ് നേതാവ് കെ. കെ. ഗോപിനാഥൻ തുടങ്ങിയവർക്ക് കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി ഉപാധികളോടെയായിരുന്നു ജാമ്യം നൽകിയത്. എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു.ഇതിനെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.


വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് എൻ.എം. വിജയൻ്റെ ആത്മഹത്യക്കുറിപ്പിലൂടെ പുറത്തുവന്നത്. അരനൂറ്റാണ്ട് പാർട്ടിക്കുവേണ്ടി ജീവിതം തുലച്ചുവെന്നും എൻ.എം. വിജയൻ്റെ കത്തിൽ പറയുന്നുണ്ട്. പണം വാങ്ങിയത് മുഴുവൻ പാർട്ടിക്കും നേതാക്കൾക്കും വേണ്ടിയാണ്,എന്നാൽ ബാധ്യതകൾ തൻ്റേത് മാത്രമായി എന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്.


WORLD
അപൂർവമായ ശൈത്യ കൊടുങ്കാറ്റിൽ വലഞ്ഞ് അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങൾ; മഞ്ഞുവീഴ്ച ശക്തമാകുമെന്നും മുന്നറിയിപ്പ്
Also Read
user
Share This

Popular

KERALA
KERALA
IMPACT| സിനിമാ ചിത്രീകരണത്തെ തുടര്‍ന്ന് ചികിത്സ വൈകിപ്പിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍