സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി എന്നിവർ അറിയിച്ചു
സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ. നാളെ ശവ്വാൽ 1. സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി എന്നിവർ അറിയിച്ചു.
ALSO READ: യു.കെയുടെ സമയം മാറും; എന്താണ് 'ഡേ ലൈറ്റ് സേവിങ് ടൈം'?
പൊന്നാനി, താനൂർ, കാപ്പാട് മാസപ്പിറവി കണ്ടു. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷമാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിച്ചു. ശനിയാഴ്ച മാസപ്പിറവി ദൃശ്യമായതോടെയാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ശവ്വാൽ ഒന്ന് ഞായറാഴ്ച ആണെന്ന പ്രഖ്യാപനം ഉണ്ടായത്. ഒമാനിൽ തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും.