മായാവതിയുടെ പാര്‍ട്ടിയായ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയാണ് വിജയുടെ പാർട്ടി പതാകയ്ക്കെതിരെ പരാതി നൽകിയത്.
നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം പാർട്ടിക്ക് ആശ്വാസമായി തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനം. പാർട്ടിയുടെ പതാകയെച്ചൊല്ലി തുടങ്ങിയ ആന തർക്കത്തിനാണ് ഇപ്പോൾ പരിഹാരമായത്. തമിഴക വെട്രി കഴകത്തിന്‍റെ പതാകയ്‌ക്കെതിരെ നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
മായാവതിയുടെ പാര്‍ട്ടിയായ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയാണ് വിജയുടെ പാർട്ടി പതാകയ്ക്കെതിരെ പരാതി നൽകിയത്. തമിഴക വെട്രി കഴകത്തിന്‍റെ പതാകയിലെ ‘ആന’ തങ്ങളുടെ ചിഹ്നമാണ് എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ബിഎസ്പിയുടെ പരാതി തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളി. ടിവികെ പതാകയില്‍ അപാകതകള്‍ ഇല്ലെന്നും ,മാറ്റേണ്ട ആവശ്യമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാർട്ടിക്കായി തെരഞ്ഞെടുത്തത്. പാർട്ടി രൂപീകരിച്ച ശേഷം ആദ്യ രാഷ്ട്രീയ ചടങ്ങിൽ പതാക പുറത്തിറക്കി. മഞ്ഞയും ചുവപ്പും ചേര്‍ന്ന പതാകയില്‍ പൂവും ആനയെയും കാണാം. കഴിഞ്ഞ ആഗസ്റ്റ് 22നാണ് തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ചത്.