ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടന്‍ സിദ്ധീഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിച്ചേക്കും
മുകേഷ്
നടിയുടെ പരാതിയെ തുടർന്നുള്ള പീഡന പരാതിയില്‍ എം. മുകേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നൽകരുതെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ വാദിക്കും. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കോടതിയെ അറിയിക്കും. അഡ്വ. ചന്ദ്രശേഖരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്.
ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടന്‍ സിദ്ധീഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ധീഖിന്‍റെ പ്രധാന ആവശ്യം.
READ MORE: മുകേഷിനെതിരെ തൃശൂരിലും ലൈംഗിക അതിക്രമ കേസ്
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടൻമാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നുവന്നത്. ഇന്നലെയും മുകേഷിനെതിരെ ലൈംഗികാരോപണ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസാണ് കേസെടുത്തത്. തുടർന്ന് രൂപീകരിച്ച സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ നിർദേശത്തെ തുടർന്നാണ് കേസെടുത്തത്.
READMORE: മലയാള സിനിമ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടായിരുന്നു, ഞാൻ പവർ ഗ്രൂപ്പിന്റെ രക്തസാക്ഷി: പ്രിയനന്ദനൻ
2011 ൽ വടക്കാഞ്ചേരിയിലെ ഓട്ട് പാറയിലെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്ന് നടി എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. നാടകമേ ഉലകം എന്ന സിനിമയുടെ വാഴാലിക്കാവിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി. ഐപിസി 354, 294 B എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസ് ആണ് മുകേഷിനെതിരെ ആദ്യം കേസെടുത്ത്. സിനിമയിൽ അവസരവും അമ്മയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതി.
READMORE: സന്നദ്ധരെങ്കിൽ മലയാള സിനിമ താരങ്ങൾക്കായി ട്രേഡ് യൂണിയൻ രൂപീകരിക്കാൻ സിഐടിയു തയ്യാർ: ടി.പി. രാമകൃഷ്ണൻ