fbwpx
പുലിപ്പല്ല് കേസ്: വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 29 Apr, 2025 03:47 PM

മാലയിലുണ്ടായിരുന്നത് പുലിപ്പല്ലാണ് എന്ന് അറിയില്ലെന്ന് വേടൻ കോടതിയെ അറിയിച്ചു

KERALA


മാലയിൽ നിന്നും പുലിപ്പല്ല് കണ്ടെത്തിയ കേസിൽ റാപ്പർ വേടന് ജാമ്യമില്ല. വേടനെ കോടതി രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് വൈറ്റിലയിലെ ഫ്ലാറ്റിലും നാളെ തൃശൂരിലെ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കും. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു വേടന്റെ പ്രതികരണം. വേടന്റെ ജാമ്യാപേക്ഷ മെയ് രണ്ടാം തീയതി കോടതി പരി​ഗണിക്കും.


മാലയിലുണ്ടായിരുന്നത് പുലിപ്പല്ലാണ് എന്ന് അറിയില്ലെന്ന് വേടൻ കോടതിയെ അറിയിച്ചു. എന്നാൽ കസ്റ്റഡിയിലെടുത്താൽ മാത്രമേ കൂടുതൽ തെളിവുകള്‍ ശേഖരിക്കാൻ സാധിക്കുകയുള്ളുവെന്നായിരുന്നു വനംവകുപ്പിന്റെ വാദം. ഈ വാദം അം​ഗീകരിച്ച കോടതി വേടനെ നാളെ വൈകുന്നേരം അഞ്ച് മണി വരെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിടാൻ‌ ഉത്തരവിടുകയായിരുന്നു.


Also Read: "വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാ വിപ്ലവം തുടരട്ടെ"; അറസ്റ്റിന് പിന്നാലെ വേടനെ അനുകൂലിച്ച് ഗീവർഗീസ് കൂറിലോസ്


കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. വേടൻ ധരിച്ചിരുന്ന മാലയിലുണ്ടായിരുന്നത് പുലിപ്പല്ലാണ് എന്ന് കാട്ടിയായിരുന്നു നടപടി. മൃഗവേട്ടയടക്കം ഒൻപത് ഗുരുതര വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ. അധീഷ് കേസെടുത്തത്. പുലിപ്പല്ല് തനിക്ക് ശ്രീലങ്കയിൽ നിന്നും ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്ക് കുടിയേറിയ ചിലർ നൽകിയതാണെന്നായിരുന്നു വേടന്റെ മൊഴി. തമിഴ്നാട്ടിൽ സംഗീത പരിപാടി നടത്തുന്നതിനിടെ രഞ്ജിത്ത് കുംബിഡിയെന്ന വ്യക്തിയാണ് പുലിപ്പല്ല് വേടന് നൽകിയതെന്ന് റേഞ്ച് ഓഫീസറും വ്യക്തമാക്കി.

നേരത്തെ ഫ്ലാറ്റിൽ നിന്ന് 5 ഗ്രം കഞ്ചാവ് പിടിച്ച കേസിൽ വേടനെയും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടിച്ചെന്നായിരുന്നു എഫ്ഐആർ. കേസിൽ രണ്ടാം പ്രതിയാണ് വേടൻ. എന്നാൽ‌ ഫ്ലാറ്റിൽ നിന്നും പിടിച്ച കഞ്ചാവിന്റെ അളവ് കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.


Also Read: പുലിപ്പല്ല് കണ്ടെത്തിയ സംഭവം: റാപ്പർ വേടനെതിരെ മൃഗവേട്ടയടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി വനം വകുപ്പ്


അതേസമയം, കഞ്ചാവും മദ്യവും ഉപയോഗിക്കാറുണ്ടെന്ന് വേടൻ വെളിപ്പെടുത്തി. എന്നാൽ രാസലഹരി ഇന്നേവരെ തൊട്ടിട്ടില്ലെന്നും മാലയിലുള്ളത് പുലിപ്പല്ല് ആണോ എന്ന് അറിയില്ലെന്നും വേടൻ വ്യക്തമാക്കി.

IPL 2025
ഇന്ന് ഞാൻ എന്തായിരുന്നാലും എൻ്റെ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നു: വൈഭവ് സൂര്യവൻഷി
Also Read
user
Share This

Popular

WORLD
MOVIE
WORLD
"ആ പഴയ ബന്ധം അവസാനിച്ചിരിക്കുന്നു"; ട്രംപിനെ വിമർശിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ വിജയ പ്രസംഗം