fbwpx
ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി മുൻമന്ത്രി ആൻ്റണി രാജു
logo

ന്യൂസ് ഡെസ്ക്

Posted : 29 Apr, 2025 02:52 PM

ഇപ്പോഴുള്ളത് താൽക്കാലിക മുക്തിയാണ്. വായ്പാ ബാധ്യത വർധിപ്പിച്ചത് കെഎസ്ആർടിസിക്ക് അമിത ഭാരമാകുമെന്നും ആൻ്റണി രാജു മുന്നറിയിപ്പ് നൽകി.

KERALA


ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി മുൻമന്ത്രി ആൻ്റണി രാജു. നിലവിലെ ഗതാഗത മന്ത്രിക്ക് കീഴിൽ കെഎസ്ആർടിസി 50 കോടി ഓവർ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് നൂറു കോടിയാക്കി വർധിപ്പിക്കാനേ കഴിഞ്ഞിട്ടുള്ളൂ. വായ്‌പാ ബാധ്യത വർധിപ്പിച്ചാണ് ശമ്പളം ഒന്നിച്ചു കൊടുക്കാൻ സാധിച്ചത്. ഇപ്പോഴുള്ളത് താൽക്കാലിക മുക്തിയാണ്. വായ്പാ ബാധ്യത വർധിപ്പിച്ചത് കെഎസ്ആർടിസിക്ക് അമിത ഭാരമാകുമെന്നും ആൻ്റണി രാജു മുന്നറിയിപ്പ് നൽകി.



ഗണേഷ് കുമാറിന് കീഴിൽ കെഎസ്ആർടിസിയിൽ പുതിയ പദ്ധതികളില്ല. ഇപ്പോൾ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താൻ തുടങ്ങി വെച്ചതാണ്. കെഎസ്ആർടിസിയെ നിലനിർത്തുന്നത് ആ വരുമാനമാണെന്നും ആൻ്റണി രാജു വിശദീകരിച്ചു.


ALSO READ: കേന്ദ്രത്തിൻ്റെ ഞെരുക്കലിനെ മറികടന്ന് 3 വർഷം കൊണ്ട് സംസ്ഥാനത്തിൻ്റെ തനത് വരുമാനം ഇരട്ടിയായി; കേരളം സ്റ്റാർട്ടപ്പുകളുടെ പറുദീസയെന്ന് മുഖ്യമന്ത്രി

KERALA
ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയും പ്രതി; പിന്നില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള വൈരാഗ്യം
Also Read
user
Share This

Popular

KERALA
WORLD
വിവാദങ്ങൾക്ക് വിരാമം; വിഴിഞ്ഞം തുറമുഖം ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം