നിലവിൽ കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്
സിപിഐ, പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്കിൽ പങ്കെടുത്ത് മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും. പണിമുടക്കിൻ്റെ ഭാഗമായി മഞ്ജുഷ ഇന്ന് ജോലിക്ക് എത്തില്ല. മഞ്ജുഷ രേഖാമൂലം കത്ത് നൽകി. എൻജിഒ യൂണിയൻ സജീവ പ്രവർത്തകരായിരുന്നു നവീൻ ബാബുവും ഭാര്യ മഞ്ജുഷയും. നിലവിൽ കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്.
ALSO READ: ഇന്ന് സിപിഐ, പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക്
പങ്കാളിത്ത പെൻഷൻ ഒഴിവാക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ ജീവനക്കാരുടെ പണിമുടക്ക്. സമരത്തെ നേരിടാൻ അവധിയെടുക്കലിന് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമരത്തെ നേരിടാൻ ഡയസ്നോൺ അടക്കം സർക്കാർ പ്രഖ്യാപിച്ചു. ഓഫീസുകൾക്ക് പൊലീസ് സംരക്ഷണവും നൽകും.