വനിത ശിശുവികസന വകുപ്പ് ഡയറക്ടറോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്
കോട്ടയം പാലായില്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ച് നഗ്ന ദൃശ്യം പ്രചരിപ്പിച്ചെന്ന സംഭവത്തില്‍
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. വനിത ശിശുവികസന വകുപ്പ് ഡയറക്ടറോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.
ALSO READ: വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചതായി പരാതി; സംഭവം പാലാ സെന്റ് തോമസ് സ്കൂളിൽ
പാലാ സെൻ്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചെന്നാണ് പരാതി. വിദ്യാർഥിയുടെ വസ്ത്രം ഊരി മാറ്റി, അത് വീഡിയോ എടുത്താണ് പ്രചരിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ വിദ്യാർഥിയുടെ അച്ഛനാണ് പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.