fbwpx
ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന; സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കുമെന്ന് ഹൈക്കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Dec, 2024 12:47 PM

മണിക്കൂറുകൾ ക്യൂ നിന്നെത്തിയ കുട്ടികളടക്കമുള്ളവർക്ക് ദർശനം നടത്താൻ കഴിഞ്ഞില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി

KERALA


നടൻ ദിലീപ് അടക്കം ചിലർക്ക് ശബരിമല ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയതിൻ്റെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കുമെന്ന് ഹൈക്കോടതി. ഭക്തർക്ക് കടന്നുപോകാൻ സാധിക്കാത്ത തരത്തിലാണ് ദിലീപും സംഘവും നിന്നത്. ഇത്തരം കാര്യങ്ങളിൽ ദേവസ്വം ബോർഡിന് ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സോപാനം സ്പെഷ്യഷൽ ഓഫീസറുടെ റിപ്പോർട്ട് തിങ്കളാഴ്ച ഹാജരാക്കാനും കോടതി നിർദേശിച്ചു.



പൊലീസ് അകമ്പടിയോടെ ദിലീപ് അടക്കമുള്ളവർ ശബരിമല ദർശനത്തിനെത്തിയത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരം സന്ദർഭങ്ങൾ ആവർത്തിക്കരുതെന്നും കോടതി നിർദേശം നൽകി. മണിക്കൂറുകൾ ക്യൂ നിന്ന് വരുന്ന ഭക്തരുടെ മുന്നിലാണ് വിഐപി ദർശനം നടന്നത്. പ്രത്യേക ആനുകൂല്യം ആർക്കും നൽകരുതെന്നും ഇത്തരം നടപടികൾ കോടതീയലക്ഷ്യമാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ദർശനം സംബന്ധിച്ച സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് കോടതി ഉത്തരവിട്ടു.


ALSO READശബരിമലയിൽ ദിലീപിന് വിഐപി പരിഗണന: പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു, ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും



ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിനെ തുടർന്ന് വിഷയം സ്വമേധയ പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ദിലീപിനോടൊപ്പം ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ. രാധാകൃഷ്ണൻ, നോർക്ക ചുമതല വഹിക്കുന്ന കെ.പി. അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു എന്നാണ് എക്സിക്യൂട്ടിവ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. നട അടക്കുന്നതിന് തൊട്ടുമുൻപ് ഹരിവരാസനം പാടുന്ന സമയം മുഴുവൻ ഇവർക്ക് ശ്രീകോവിലിന് മുൻ നിരയിൽ നിന്ന് തൊഴാൻ സൗകര്യം ഒരുക്കി നൽകി. ഇത് മൂലം മണിക്കൂറുകൾ ക്യൂ നിന്നെത്തിയ കുട്ടികളടക്കമുള്ളവർക്ക് ദർശനം നടത്താൻ കഴിഞ്ഞില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.


Also Read
user
Share This

Popular

KERALA
KERALA
മുശാവറ യോഗത്തില്‍ വാഗ്വാദങ്ങള്‍ ഉണ്ടായി; ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയി; ഉമര്‍ ഫൈസി കള്ളനെന്ന് വിളിച്ചത് എന്നെ ലക്ഷ്യംവെച്ച്: ബഹാഉദ്ധീന്‍ നദ്‌വി