18-ാം നൂറ്റാണ്ടിൽ ബ്രിട്ടണിൽ നടന്നിരുന്ന ബജറ്റ് പ്രസംഗങ്ങൾ തൊട്ടുള്ളതാണ് ഈ ബജറ്റ് ബ്രീഫ്‌ക്കേസിന്‍റെ പാരമ്പര്യം
ചെറിയ തുകല്‍ ബ്രീഫ്കേസ് എന്നര്‍ത്ഥം വരുന്ന 'ബൗഗെറ്റ്' എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് 'ബജറ്റ്' എന്ന വാക്ക് ഉണ്ടായത്. ഈ ചരിത്രത്തിന്റെ പരോക്ഷ സൂചകമായിട്ടാണ് ബ്രീഫ്‌ക്കേസിൽ ധനമന്ത്രിമാർ ബജറ്റ് അവതരിപ്പിക്കാൻ പാർലമെന്റിൽ എത്തിക്കൊണ്ടിരുന്നത്. ധനമന്ത്രി നിർമല സീതാരാമനാണ് ഈ പതിവ് രീതിക്ക് മാറ്റം വരുത്തിയത്. പതിറ്റാണ്ടുകളായി ധനമന്ത്രിമാർ ബജറ്റ് ദിനത്തിൽ പാർലമെന്റിലേക്ക് ബജറ്റുമായി എത്തിയിരുന്ന ബ്രീഫ്‌കേസുകൾ പകരം 2019ൽ നിർമല സീതാരാമൻ 'ബഹി ഖാത' അവതരിപ്പിച്ചു.
പണ്ട് കാലം മുതൽ രാജ്യത്തെ വ്യാപാരികൾ ഉപയോഗിച്ചിരുന്ന കണക്കെഴുത്തു പുസ്കകമാണ് ബഹി ഖാത. പരമ്പരാഗത വ്യാപാര സ്ഥാപനങ്ങളില്‍ കാണുന്ന കാണപ്പെടുന്ന ലെഡ്ജർ അഥവാ അക്കൗണ്ട് പുസ്തകം. കൊളോണിയൽ പാരമ്പര്യത്തിൽ നിന്ന് പുറത്തുകടന്ന് ഒരു ഇന്ത്യൻ സ്പർശം നൽകുന്നതിനായിരുന്നു 'ബഹി ഖാത' കൊണ്ട് ലക്ഷ്യമാക്കിയത് . രണ്ട് വർഷത്തിന് ശേഷം, 2021 ൽ, 'ബഹി ഖാത' പുറംചട്ടയുള്ള ടാബ്‌ലെറ്റ് വഹിച്ചുകൊണ്ട് നിർമല സീതാരാമന്‍ പേപ്പർരഹിത ബജറ്റിലേക്ക് മാറി.
18-ാം നൂറ്റാണ്ടിൽ ബ്രിട്ടണിൽ നടന്നിരുന്ന ബജറ്റ് പ്രസംഗങ്ങൾ തൊട്ടുള്ളതാണ് ഈ ബജറ്റ് ബ്രീഫ്‌ക്കേസിന്‍റെ പാരമ്പര്യം. വാർഷിക പ്രസ്താവന അവതരിപ്പിക്കുമ്പോൾ ചാൻസലർ ഓഫ് ദി എക്സ്‌ചെക്കറിനോട് ബജറ്റ് തുറക്കാൻ ആവശ്യപ്പെടുന്ന പതിവുണ്ടായിരുന്നു. 1860-ൽ, ബ്രിട്ടീഷ് ബജറ്റ് മേധാവി വില്യം ഗ്ലാഡ്‌സ്റ്റോൺ, രേഖകൾ കൊണ്ടുപോകാൻ രാജ്ഞിയുടെ മോണോഗ്രാം പതിച്ച ഒരു ചുവന്ന സ്യൂട്ട്‌കേസാണ് ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം, ഇന്ത്യയുടെ ആദ്യത്തെ ധനമന്ത്രി ആർ.കെ. ഷൺമുഖം ചെട്ടി ബജറ്റ് ദിനത്തിൽ ഒരു തുകൽ പോർട്ട്‌ഫോളിയോ കേസ് ഉപയോഗിച്ചു. നിർമല സീതാരാമൻ ടാബ്‌ലെറ്റിലേക്ക് മാറുന്നതിന് മുമ്പ് വരെ ധനമന്ത്രിമാർ വ്യത്യസ്ത തരം ബ്രീഫ്‌കേസുകളാണ് ബജറ്റ് ദിനം ഉപയോഗിച്ചിരുന്നത്
നിർമല സീതാരാമൻ തുടർച്ചയായി എട്ടാം ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. പത്ത് ബജറ്റ് പ്രസംഗങ്ങൾ നടത്തിയതിന്റെ റെക്കോർഡ് അന്തരിച്ച മൊറാർജി ദേശായിയുടെ പേരിലാണ്. എന്നാൽ ഇവ തുടർച്ചയായി ആയിരുന്നില്ല. മുൻ ധനമന്ത്രി പി. ചിദംബരം ഒൻപത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
Also Read: മധുബനി കലയോട് ആദരസൂചകമായി ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് ദിന സാരി
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ, മധുബനി ചിത്രകല അവതരിപ്പിക്കുന്ന സാരിയാണ് സീതാരാമൻ ധരിച്ചിരിക്കുന്നത്. 2021ലെ പത്മശ്രീ അവാർഡ് ജേതാവായ ദുലാരി ദേവി, ക്രെഡിറ്റ് ഔട്ട്റീച്ച് പ്രവർത്തനത്തിനായി ബീഹാറിലെ മധുബനി സന്ദർശിച്ചപ്പോൾ ധനമന്ത്രിക്ക് സമ്മാനിച്ച സാരിയാണിത്. ബജറ്റ് ദിനത്തിൽ ഈ സാരി ധരിക്കാൻ ധനമന്ത്രിയോട് ദുലാർ ദേവി അഭ്യർത്ഥിച്ചിരുന്നു.