fbwpx
"നിക്ഷേപ സംഗമത്തിലൂടെ വന്നത് 1.97 ലക്ഷം കോടിയുടെ നിക്ഷേപം, രാഷ്ട്രീയ അന്ധത കാരണം പ്രതിപക്ഷം കേരളത്തിന്റെ ശത്രുക്കളായി മാറുന്നു"
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Mar, 2025 06:53 PM

"ഒന്നാം റാങ്ക് കിട്ടുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന വിഷമം നിങ്ങൾ കേരളത്തിന് എതിരായതുകൊണ്ടാണ്. വ്യവസായരംഗത്ത് നല്ല മാർക്കറ്റിംഗ് നടക്കുന്നുണ്ട്, ഞങ്ങൾ മാർക്കറ്റ് ചെയ്യുന്നത് കേരളത്തെയാണ്"

KERALA


നിക്ഷേപക സംഗമത്തിലൂടെ 1.97 ലക്ഷം കോടിയുടെ നിക്ഷേപമാണ് വന്നിട്ടുള്ളതെന്ന് മന്ത്രി പി. രാജീവ് നിമസഭയിൽ. ഈ സഭാ സമ്മേളനം കഴിഞ്ഞാൽ ഉടൻ ആദ്യ പദ്ധതിയുടെ തറക്കല്ലിടും. വ്യവസായത്തിൽ നിങ്ങൾ ഞങ്ങൾ എന്നില്ല, നമ്മളായി മാറിയെന്നും മന്ത്രി പറഞ്ഞു.


ALSO READ: വയനാട് പുനരധിവാസം: ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് സൂചനാ സമരവുമായി പടവെട്ടിക്കുന്ന് നിവാസികൾ



സഭയിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളത്തിൻ്റെ റാങ്ക് നേട്ടവും മന്ത്രി വിശദീകരിച്ചു. 9 കാര്യങ്ങളിൽ ഒന്നാമത് എത്തിയതുകൊണ്ടാണ് കേരളം ആന്ധ്രയേയും ഗുജറാത്തിനേയും മറികടന്ന് ഒന്നാമത് എത്തിയത്. ഒന്നാം റാങ്ക് കിട്ടുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന വിഷമം നിങ്ങൾ കേരളത്തിന് എതിരായതുകൊണ്ടാണ്. വ്യവസായരംഗത്ത് നല്ല മാർക്കറ്റിംഗ് നടക്കുന്നുണ്ട്, ഞങ്ങൾ മാർക്കറ്റ് ചെയ്യുന്നത് കേരളത്തെയാണെന്നും പി. രാജീവ് പറഞ്ഞു. നേട്ടങ്ങൾ ഉണ്ടായതെല്ലാം ഞങ്ങളാണ് തുടങ്ങിയത് എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. നിങ്ങൾ ഇതിനെ തെറ്റായി പറയുകയാണുണ്ടായത്. കേരളത്തിന് ഒരു അംഗീകാരം കിട്ടുമ്പോൾ ഞങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് എന്നല്ലേ പറയേണ്ടിയിരുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായ രംഗത്തെ വിവിധ കോൺക്ലേവുകളും ഫെയറുകളും സഭയിൽ മന്ത്രി വിവരിച്ചു.


ALSO READ: "ക്രമീകരണങ്ങൾ പാലിക്കണം, ശുചിത്വവും ക്രമസമാധാനവും നിലനിർത്തണം"; ആറ്റുകാൽ പൊങ്കാലയ്ക്ക് തലസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി


ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗ് ഇല്ലെന്നാണ് പീയൂഷ് ഗോയൽ ഇവിടെ വന്ന് പറഞ്ഞതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ ആരോപിച്ചു. രാഷ്ട്രീയ അന്ധതയിൽ പ്രതിപക്ഷം കേരളത്തിൻ്റെ ശത്രുക്കളായി നിൽക്കുന്നുവെന്ന് പി. രാജീവ് മറുപടി നൽകി. ചാനൽ ചർച്ചയല്ല, നിയമസഭയാണെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് പി. രാജീവ് പറഞ്ഞു. പ്രതിപക്ഷ ബഹളം ട്രെയിൻ പോകാൻ സമയമായതിനാലെന്നും രാജീവ് പറഞ്ഞു. രാഹുൽ ആഗ്രഹിക്കുന്ന മറുപടി ലഭിക്കില്ല, തൃപ്തികരമല്ലെങ്കിൽ പുറത്തു പറയാമെന്ന് സ്പീക്കറും പറഞ്ഞു.


NATIONAL
യുപിയിൽ പത്ത് പള്ളികൾ ടാർപോളിൻ കൊണ്ട് മറയ്ക്കും; നീക്കം ഹോളി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ
Also Read
user
Share This

Popular

NATIONAL
KERALA
കെപിസിസി സെമിനാറിൽ പങ്കെടുത്ത് ജി. സുധാകരനും സി. ദിവാകരനും; പരസ്പരം പ്രശംസിച്ച് കോൺഗ്രസ്, ഇടത് നേതാക്കൾ