0.12 സെക്കൻഡിലാണ് 43കാരനായ ധോണിയുടെ ഈ അതിവേഗ സ്റ്റംപിങ് കാണികൾ കണ്ടത്.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തല മഹേന്ദ്ര സിങ് ധോണി നടത്തിയ മിന്നൽപ്പിണർ സ്റ്റംപിങ് വീഡിയോ വൈറലാകുന്നു. 0.12 സെക്കൻഡിലാണ് 43കാരനായ ധോണിയുടെ ഈ അതിവേഗ സ്റ്റംപിങ് കാണികൾ കണ്ടത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ നായകൻ സൂര്യകുമാർ യാദവിനെ പുറത്താക്കാനാണ് ധോണി വിൻ്റേജ് സ്റ്റൈൽ റിയാക്ഷൻ ടൈമിലുള്ള പ്രകടനം പുറത്തെടുത്തത്. ക്രീസിൽ നിന്ന് പുറത്തേക്കിറങ്ങിയ സൂര്യകുമാർ രണ്ടാമതൊന്ന് ചിന്തിക്കുന്നതിന് മുമ്പേ സ്റ്റംപിൻ്റെ ബെയ്ൽ അന്തരീക്ഷത്തിലേക്ക് പറന്ന് തുടങ്ങിയിരുന്നു.
ധോണി തൻ്റെ പതിവ് ശൈലിയിൽ കുളായി വിക്കറ്റ് സെലിബ്രേഷനായി നടന്നു പോകുന്നതും സഹതാരങ്ങൾ ഓടിക്കൂടുന്നതും വൈറൽ വീഡിയോയിൽ കാണാം...
ALSO READ: VIDEO | ദീപക് ചാഹറിന് തല്ലും വിഘ്നേഷ് പുത്തൂരിന് തലോടലും; ധോണി സാർ രസികൻ തന്നെ!