യുദ്ധാന്തരീക്ഷത്തിൽ കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് കൊച്ചി ജൂതപള്ളിക്ക് സുരക്ഷ ശക്തമാക്കിയത്
ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ കൊച്ചി ജൂത പള്ളിക്ക് കനത്ത സുരക്ഷ. കൊച്ചിയിലെ പരദേശി സിനഗോഗിനാണ് പൊലീസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയത്. ബോംബ് സ്ക്വാഡും, നിരീക്ഷണവും ഏർപ്പെടുത്തി. 24 മണിക്കൂറും സായുധ പൊലീസ് സാന്നിധ്യവും നിരീക്ഷണവുമുണ്ട്.
ഇസ്രായേൽ ഹമാസ് യുദ്ധാന്തരീക്ഷത്തിൽ കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് കൊച്ചി ജൂതപള്ളിക്ക് സുരക്ഷ ശക്തമാക്കിയത്. 24 മണിക്കൂറും സായുധ പൊലീസ് സാന്നിധ്യവും നിരീക്ഷണവുമുണ്ട്. കുടാതെ ബോംബ് സ്ക്വാഡും ജാഗ്രതയിലാണ്.
457 വര്‍ഷം പഴക്കമുള്ള കൊച്ചി പരദേശി സിനഗോഗ് രാജ്യത്തെ പ്രധാന ജൂത ദേവാലയങ്ങളിലൊന്നാണ്. പ്രതിദിനം 500-1500പേര്‍ വരെ സന്ദര്‍ശനം നടത്തുന്ന ജൂതപള്ളി കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ്. 1948ല്‍ ഇസ്രയേല്‍ സ്വതന്ത്രമായതോടെ ആയിരത്തിലേറെ ജൂതന്മാര്‍ മടങ്ങിയെങ്കിലും, ജൂതസമൂഹം തന്നെയാണ് ഇന്നും സിനഗോഗിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.