വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തിലായിരുന്നു കൃഷ്ണപ്രിയയെ ക്രൂരമായ ബലാത്സംഗം നേരിട്ട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മലപ്പുറത്ത് മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ കൊന്ന കേസില്‍ വിചാരണ നേരിട്ട ശങ്കരനാരായണന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. 2001 ല്‍ ആണ് മഞ്ചേരിയില്‍ 13 കാരി കൃഷ്ണപ്രിയ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.
തെളിവുകളുടെ അഭാവത്തില്‍ ശങ്കരനാരായണനെ കോടതി വെറുതെവിട്ടിരുന്നു. വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തിലായിരുന്നു കൃഷ്ണപ്രിയയെ ക്രൂരമായ ബലാത്സംഗം നേരിട്ട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതിയായ മുഹമ്മദ് കോയ അറസ്റ്റിലാവുകയും ചെയ്തു. ഇയാള്‍ ജാമ്യത്തിലിറങ്ങി രണ്ട് ദിവസത്തിനകം തന്നെ കൊല്ലപ്പെടുകയായിരുന്നു.
കൊലപ്പെടുത്തിയത് ശങ്കര നാരായണനാണ് എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ വിചാരണ നേരിട്ട് ജീവപര്യന്തം കഠിന തടവിന് ശിക്ഷ വിധിക്കുകയും ചെയ്തതാണ്. എന്നാല്‍ കേസില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ തെളിവുകളുടെ അഭാവത്തില്‍ ശങ്കര നാരായണനെ വെറുതെ വിടുകയായിരുന്നു.