fbwpx
ഒരു ക്രിമിനലിന് എങ്ങനെയാണ് പരോള്‍ ലഭിച്ചത്? കൊടി സുനി പുറത്തിറങ്ങിയതില്‍ കെ. കെ. രമ
logo

ന്യൂസ് ഡെസ്ക്

Posted : 30 Dec, 2024 02:52 PM

ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ പ്രതികരിച്ച് കെ.കെ. രമ എംഎല്‍എ.

KERALA


ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ പ്രതികരിച്ച് കെ.കെ. രമ എംഎല്‍എ. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കാതെ എങ്ങനെ പരോള്‍ അനുവദിച്ചുവെന്ന് ആഭ്യന്തരവകുപ്പ് മറുപടി പറയണമെന്ന് രമ ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയാണ് സുനിക്ക് പരോള്‍ അനുവദിച്ചത്. തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ചയാണ് കൊടി സുനി പുറത്തിറങ്ങിയത്.

ഒരു ക്രിമിനലിന് എങ്ങനെയാണ് പരോള്‍ ലഭിച്ചത്? അമ്മയ്ക്ക് കാണാന്‍ ആണെങ്കില്‍ 10 ദിവസം പോരെ. ഇത്തരമൊരു ക്രിമിനല്‍ നാട്ടില്‍ നിന്നാല്‍ എന്ത് സംഭവിക്കും? വകുപ്പ് അറിയാതെ ജയില്‍ ഡിജിപിക്ക് മാത്രമായി പരോള്‍ അനുവദിക്കാനാവില്ല എന്ന് കെ.കെ. രമ പറഞ്ഞു. നിയമ വിദഗ്ധരുമായി ആലോചിച്ച നടപടികളിലേക്ക് കടക്കുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇ.പിയുടെ ആത്മകഥാ വിവാദം: എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാന്‍ നിർദേശം നല്‍കി എഡിജിപി മനോജ് എബ്രഹാം

KERALA
12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്‌നേഹ മെര്‍ലിനെതിരെ വീണ്ടും പോക്‌സോ; പെണ്‍കുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചതായി പരാതി
Also Read
user
Share This

Popular

KERALA
IPL 2025
12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്‌നേഹ മെര്‍ലിനെതിരെ വീണ്ടും പോക്‌സോ; പെണ്‍കുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചതായി പരാതി