fbwpx
മുണ്ടക്കൈ-ചൂരൽമല ദുരന്തം: പുനരധിവാസം സമയ ബന്ധിതമായി പൂർത്തിയാക്കും വയനാടിന് 750 കോടി നീക്കിവെച്ച് ബജറ്റ്
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Feb, 2025 12:26 PM

എം .ഡി.ആർ.എഫ്, എസ്.ഡി.എം.എ, പൊതു, സ്വകാര്യ മേഖലകളിൽനിന്നുള്ള ഫണ്ടുകൾ, സ്പോൺസർഷിപ്പുകൾ എന്നിവ ഇതിനായി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ എൻ ബാല ഗോപാൽ പറഞ്ഞു.

KERALA


മുണ്ടക്കൈ - ചൂരൽ മല ദുരന്ത ബാധിതരെ പരിഗണിച്ച് സംസ്ഥാന ബജറ്റ്. വയനാടിൻ്റെ പുനരധിവാസത്തിനായി 750 കോടിയാണ് ബജറ്റിൽ നീക്കിവച്ചത്. .എം .ഡി.ആർ.എഫ്, എസ്.ഡി.എം.എ, പൊതു, സ്വകാര്യ മേഖലകളിൽനിന്നുള്ള ഫണ്ടുകൾ, സ്പോൺസർഷിപ്പുകൾ എന്നിവ ഇതിനായി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.


Also Read; Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ

"2025-നെ കേരളം സ്വാ​ഗതം ചെയ്യുന്നത് മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കുള്ള ദുരുതാശ്വാസ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ്. കേരളത്തെ സങ്കട കടലിലാഴ്ത്തിയ അതിതീവ്ര ദുരന്തമാണ് ഉണ്ടായത്. ദുരന്തത്തിൽ 254 പേർക്ക് ജീവൻ നഷ്ടമായി. 44 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 207 വീടുകൾ തകരുകയും ആയിരക്കണക്കിനുപേരുടെ ഉപജീവന മാർ​ഗം ഇല്ലാതാവുകയും ചെയ്തു. ദുരന്തം മൂലമുണ്ടായ നഷ്ടം ഏകദേശം 1202 കോടിയാണ്. പുനരധിവാസത്തിനുള്ള ചെലവ് ഏകദേശം 2221 കോടി വേണ്ടിവരുമെന്നാണ് വിദ​ഗ്ധർ അടങ്ങിയ സംഘം വിലയിരുത്തിയിരിക്കുന്നത്. എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുനരധിവാസ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. 2025-26 കേന്ദ്ര ബജറ്റിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് യാതൊരു സ​ഹായവും അനുവദിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളോടു കാണിച്ച നീതി കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ കേരളത്തോടും പുലർത്തും എന്നുതന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പറയുന്ന കാര്യം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഇടതുപക്ഷ സർക്കാർ. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും" എന്നായിരുന്നു ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞത്.

KERALA
കണ്ണൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്; ജീവിതത്തില്‍ നേട്ടമുണ്ടാക്കാമെന്ന് വാഗ്ദാനം, ആത്മീയ ക്ലാസുകളില്‍ പങ്കെടുപ്പിച്ച് സംഘം തട്ടിയത് 12 കോടി രൂപ
Also Read
user
Share This

Popular

KERALA
KERALA
പകുതി വില തട്ടിപ്പ്: "പൊതുപ്രവർത്തകർ വാങ്ങിയത് തെറ്റല്ല", സംഭാവനയായി പോയ പണത്തിൻ്റെ വഴി തേടേണ്ടെന്ന് ക്രൈംബ്രാഞ്ചിന് നിർദേശം