fbwpx
മുതിർന്ന രാഷ്ട്രീയ നേതാവാണെന്ന് ഓർക്കണം; മുസ്ലിം വിരുദ്ധ പരാമര്‍ശ കേസിൽ പി സി ജോർജിനെ വിമർശിച്ച് ഹൈക്കോടതി
logo

ന്യൂസ് ഡെസ്ക്

Posted : 17 Feb, 2025 02:56 PM

എന്നാൽ പിസി ജോര്‍ജ്ജ് അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.സമാനമായ നാല് കുറ്റകൃത്യങ്ങള്‍ പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

KERALA


മുസ്ലിം വിരുദ്ധ പരാമര്‍ശ കേസിൽ പി സി ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.പരാമർശം ഗൗരവതരമെന്നും സമാന കുറ്റകൃത്യം മുൻപും നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. മുതിർന്ന രാഷ്ട്രീയ നേതാവാണെന്ന് പി.സി ജോർജിനെ ഓർമ്മിപ്പിച്ചായിരുന്നു കോടതി പരാമർശം.


മുസ്ലിം വിരുദ്ധ പരാമര്‍ശ കേസിലെ പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം. മുന്‍ ജാമ്യ വ്യവസ്ഥ പിസി ജോര്‍ജ്ജ് ലംഘിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പറ്റിയത് അബദ്ധമെന്ന് പിസി ജോര്‍ജ്ജിന്റെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

Also Read; ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം: ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു


പ്രകോപനപരമായ പരാമര്‍ശമാണ് പിസി ജോര്‍ജ്ജ് നടത്തിയതെന്നും പൊലീസ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.എന്നാൽ പിസി ജോര്‍ജ്ജ് അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. സമാനമായ നാല് കുറ്റകൃത്യങ്ങള്‍ പിസി ജോര്‍ജ്ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


ഈരാറ്റുപേട്ട മുൻസിപ്പൽ യൂത്ത് ഫ്രണ്ടാണ് പരാതി നൽകിയത്. മുൻപും സമാന കേസിൽ ജാമ്യത്തിൽ തുടരുന്ന പിസി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും വിദ്വേഷ പരാമർശങ്ങൾ നടത്തിയതാണ് കേസിൽ തിരിച്ചടിയായത്. കഴിഞ്ഞ ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു പി സി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.


KERALA
“കൂടൽമാണിക്യം ക്ഷേത്ര തന്ത്രിമാരുടേത് പുരോഗമന നിലപാടല്ല, പിന്നാക്കക്കാരനെ മാറ്റിയത് അംഗീകരിക്കാനാകില്ല"; വിമർശിച്ച് മന്ത്രി ഒ.ആർ. കേളു
Also Read
user
Share This

Popular

KERALA
KERALA
എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ല; ബിജെപി നേതാക്കൾ വീട്ടിലെത്തിയതിൽ പ്രതികരിച്ച് എ. പദ്മകുമാർ