fbwpx
'എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു ജില്ലാ ഭാരവാഹികളെ മര്‍ദിച്ചു'; പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്
logo

ന്യൂസ് ഡെസ്ക്

Posted : 29 Jan, 2025 08:05 PM

കെഎസ്‌യു ജില്ലാ ഭാരവാഹികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ബന്ദ്.

KERALA


പത്തനംതിട്ട ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. കാതോലിക്കേറ്റ് കോളേജില്‍ കെഎസ്‌യു ജില്ലാ ഭാരവാഹികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ബന്ദ്.

കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ മത്സരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആശിഷിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ആശിഷ് ചികിത്സയിലാണ്.


ALSO READ: നെന്മാറ ഇരട്ട കൊലപാതകം: ചെന്താമര 14 ദിവസത്തേക്ക് റിമാൻഡിൽ; നൂറു വർഷം വരെ ശിക്ഷിച്ചോളൂ എന്ന് കോടതിയോട് പ്രതി


ഈ സംഭവത്തില്‍ പ്രതിഷേധിച്ച് കാതോലിക്ക കോളേജില്‍ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചിനിടെ കെഎസ്‌യു നേതാക്കളെ മര്‍ദ്ദിച്ചെന്നാണ് പരാതി. എന്നാല്‍ ആക്രമിച്ചിട്ടില്ലെന്നും വാക്കേറ്റം മാത്രമാണ് ഉണ്ടായതെന്നുമാണ് എസ്എഫ്‌ഐയുടെ വാദം. ഇതിന് പിന്നാലെയാണ് കെഎസ്‌യു നാളെ പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

NATIONAL
മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി; പ്രതീക്ഷയോടെ പഹല്‍ഗാം
Also Read
user
Share This

Popular

KERALA
NATIONAL
ശ്രീനാഥ് ഭാസിയേയും ഷൈനിനേയും അറിയാം; തസ്ലീമ സുഹൃത്ത്; ചോദ്യം ചെയ്യലിനെത്തി മോഡല്‍ സൗമ്യ