കേരളത്തെ ഇനിയും മുന്നോട്ട് നയിക്കാനുള്ള സഹായമാണ് വേണ്ടതെന്നും, ജോർജ്ജ് കുര്യന്റെ സഹായം കേരളത്തെ പിന്നോട്ട് നയിക്കാനാണെന്നും ഗോവിന്ദൻ പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്നും എം വി ഗോവിന്ദൻ ചോദിച്ചു.
കേന്ദ്ര ബജറ്റിൽ അവഗണനയെന്ന സംസ്ഥാന സർക്കാരിന്റെ വിമർശനത്തെ പരിഹസിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കേരളം പിന്നോക്കം ആണെന്ന് പ്രഖ്യാപിച്ചാൽ അപ്പോൾ പരിഗണിക്കാമെന്നും റോഡില്ല, വിദ്യാഭ്യാസമില്ല, എന്നു പറഞ്ഞാൽ പദ്ധതികൾ നൽകാമെന്നും ജോർജ് കുര്യൻ പറഞ്ഞു.
എന്നാൽ ജോർജ് കുര്യന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ രംഗത്തെത്തി. കേരളത്തെ ഇനിയും മുന്നോട്ട് നയിക്കാനുള്ള സഹായമാണ് വേണ്ടതെന്നും, ജോർജ്ജ് കുര്യന്റെ സഹായം കേരളത്തെ പിന്നോട്ട് നയിക്കാനാണെന്നും ഗോവിന്ദൻ പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്നും എം വി ഗോവിന്ദൻ ചോദിച്ചു.
ന്യായമായ ആവശ്യങ്ങൾ കേരളം മുന്നോട്ട് വെച്ചതാണ്. വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു.വിഴിഞ്ഞത്തിന് നൽകുമെന്ന് പറഞ്ഞ ഫണ്ട് പോലും നൽകിയില്ല.ആദായ നികുതി ഇളവ് നൽകിയത് ആശ്വാസകരം.എന്നാൽ ഇത് ജനസംഖ്യയുടെ രണ്ട് ശതമാനത്തിന് മാത്രമേ ഗുണം ചെയ്യൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി മരവിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു പദ്ധതിയും ഇല്ല.കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് ബിജെപി യുടെ കേന്ദ്രമന്ത്രിയാണ്, എന്നാൽ പക്ഷേ ഇത്തവണയും പ്രഖ്യാപനമില്ല.രണഘടനാ വിരുദ്ധമായ സമീപനമാണ് കേന്ദ്രത്തിൻ്റേത്.കേന്ദ്ര അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എംവി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.