fbwpx
മഹാ കുംഭമേള ഇന്ന് അവസാനിക്കും; കോടിക്കണക്കിനാളുകൾ പങ്കെടുത്ത മേള പ്രതീക്ഷിക്കുന്നത് മൂന്ന് ഗിന്നസ് റെക്കോർഡുകൾ
logo

ന്യൂസ് ഡെസ്ക്

Posted : 26 Feb, 2025 06:32 AM

ഇത്തവണ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്തതത് 70 കോടിയോളം ഭക്തരാണെന്ന് യുപി സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.

NATIONAL

പൗഷ് പൂർണിമ മുതൽ മഹാശിവരാത്രിവരെ നീണ്ടുനിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ചടങ്ങായ മഹാകുംഭമേളക്ക് ഇന്ന് പര്യവസാനം. മഹാ ശിവരാത്രി ദിനത്തിൽ പുണ്യസ്നാനത്തിന് ജനപ്രവാഹത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്. ഇത്തവണ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്തതത് 70 കോടിയോളം ഭക്തരാണെന്ന് യുപി സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.


45 ദിവസത്തെ മഹാകുംഭമേളയാണ് ഇന്ന് അവസാനിക്കുന്നത്. കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സം​ഗമത്തിൽ സ്നാനം ചെയ്യുമ്പോൾ പാപങ്ങൾ അലിഞ്ഞില്ലാതാകുന്നുവെന്നാണ് വിശ്വാസം. സനാതന ധർമത്തിൽ പങ്കാളികളാകണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആഹ്വാനത്തോടെയായിരന്നു കുഭമേള ചടങ്ങുകൾക്ക് തുടക്കമായത്. ഭഗവാൻ വിഷ്ണു, അസുരന്മാരിൽ നിന്നും അമൃത് അടങ്ങിയ കുംഭം പിടിച്ചെടുക്കുന്നു. അത് കൈവശപ്പെടുത്താനുള്ള 12 ദിവസത്തെ പോരാട്ടത്തിൽ, പ്രയാഗ്‌രാജ്, ഹരിദ്വാർ, ഉജ്ജയിൻ, നാസിക് എന്നീ നഗരങ്ങളിൽ നാല് തുള്ളികൾ ഭൂമിയിലേക്ക് വീണു എന്നാണ് ഐതീഹ്യം. 5 പുണ്യസ്നാനങ്ങളാണ് മഹാകുംഭമേളയുടെ ഭാഗമായുള്ളത്.


ALSO READ: മഹാരാഷ്ട്രയിൽ കുട്ടികൾക്ക് ഉൾപ്പെടെ കഷണ്ടി; വില്ലനായത് റേഷൻ ഗോതമ്പെന്ന് കണ്ടെത്തൽ


ജനുവരി 14 ന് മകര സംക്രാന്തി ദിനത്തിലും, 29 ന് മൗനി അമാവസി ദിനത്തിലും, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12 ന് മാഘി പൂർണിമ ദിനത്തിലും, മഹാ ശിവരാത്രി ദിനത്തിലുമായാണ് പുണ്യസ്നാനം. ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകളിൽ ഇതുവരെ 70 കോടിക്കടുത്ത് തീർത്ഥാടകർ പങ്കാളികളായെന്ന് കണക്കുകൾ പറയുന്നു. ഇന്നത്തെ സമാപന ചടങ്ങിലും ജനപ്രവാഹത്തെയാണ് പ്രയാഗ്രാജ് പ്രതീക്ഷിക്കുന്നത്.


സാധാരണക്കാരും പ്രമുഖരുമുൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലയിലുള്ളവരാൻ തീർഥാടകരായെത്തിയത്. ഭീഷ്മാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കുംഭമേളയിലെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു.  'പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അനുഗ്രഹീതനാണ്. പങ്കെടുത്ത കോടിക്കണക്കിന് ഭക്തരെ പോലെ താനും ഭക്തിയുടെ ചൈതന്യത്തിൽ സമ്പൂർണനായി' എന്നായിരുന്നു സ്നാനത്തിന് ശേഷമുള്ള മോദിയുടെ പ്രതികരണം. കേന്ദ്ര മന്ത്രിമാരും രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും പ്രമുഖ ബിസിനസുകാരുമുൾപ്പെടെ സംഗംഘട്ടിൽ സ്നാനം ചെയ്തു.


ALSO READ: സിഖ് വിരുദ്ധ കലാപക്കേസിൽ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ്


മഹാകുംഭമേളയ്‌ക്കിടയിലും വിവാദങ്ങൾക്ക് കുറവുണ്ടായില്ല. കുംഭമേളയുടെ നടത്തിപ്പ് ഇക്കുറി അഭിമാന വിഷയമായിട്ടാണ് യുപി സർക്കാർ കണ്ടത്. മേളയ്ക്ക് മികച്ച സുരക്ഷക്രമീകരണങ്ങൾ ഒരുക്കിയെന്ന് യോഗി സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ യഥാർഥത്തിൽ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമായ സംഭവങ്ങളാണ് പ്രയാഗ്‌രാജിൽ അരങ്ങേറിയത്. കുംഭമേള തുടങ്ങിയ ജനുവരി ആദ്യവാരം മുതൽ ശരാശരി 50 ലക്ഷം പേർ പ്രതിദിനം പ്രയാഗ് രാജിലേക്ക് എത്തുന്നുവെന്നാണ് കണക്ക്. ഇത്രയും പേരെ ഉൾക്കൊള്ളാനുള്ള വലുപ്പം ഈ പ്രദേശങ്ങൾക്കില്ല. അലഹബാദിലെ സാധാരണ ജനസംഖ്യയേക്കാൾ നൂറിരട്ടി ജനമാണ് കുംഭമേളക്ക് എത്തുന്നത്. ഈ തിരക്ക് പ്രദേശത്തെ സാധാരണ ജീവിതത്തെ കാര്യമായി തന്നെ ബാധിച്ചു. പുണ്യഭൂമി ദുരന്തഭൂമിയാകുന്നതിനും രാജ്യം സാക്ഷിയായി.


ജനുവരി 29ന് രണ്ടാം വിശേഷ സ്‌നാന ദിനമായ മൗനി അമാവാസിയിലാണ് അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും 30 പേർ ത്രവേണി സംഗമത്തിനരികെ മരിച്ചത്. മരണസംഖ്യ സർക്കാർ മറച്ചുവെച്ചെന്നും, സുരക്ഷാ ക്രമീകരണങ്ങൾ പാളിയെന്നുമാണ് പ്രതിപക്ഷ വിമർശനം. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് കുംഭമേള യാത്രികർ അടക്കം നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ആളപായമില്ലെങ്കിലും 5 തവണയാണ് പ്രയാഗ്‌രാജിൽ തീപിടുത്തമുണ്ടായത്.


ALSO READ: മോദിയുടെ ഫാസിസവും സിപിഐഎം വിലയിരുത്തലും


കുംഭമേളയിലെ മലീമസമായ അന്തരീക്ഷവും വിമർശനങ്ങൾക്ക് വഴിവെച്ചു. കോടിക്കണക്കിന് വിശ്വാസികൾ പവിത്രമായി കരുതുന്ന ത്രിവേണി സംഗമത്തിൽ ഉൾപ്പടെ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം വർധിച്ചതായും, നദീജലം മലിനമാണെന്നും കേന്ദ്ര മലിനീകരണ ബോർഡ് തന്നെ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഇത് തള്ളിയെങ്കിലും, റിപ്പോർട്ടുകൾ സർക്കാരിന് എതിരായിരുന്നു.


വിശ്വാസത്തിന്റെ അസാധാരണ കൂടിച്ചേരലാണ് മഹാകുംഭമേള. ഒരു നദീതടത്തേക്ക് ദേശാന്തരങ്ങൾക്കപ്പുറത്തുനിന്ന് ഭക്തിയുടെ പേരിൽ മാത്രം ജനമൊഴുകിയെത്തുന്നു. കോടിക്കണക്കിന് മനുഷ്യർ കൊടുംതണുപ്പുള്ള പുലർച്ചെകളിൽ‌ ആത്മീയസായൂജ്യം തേടി സ്നാനം ചെയ്യാനെത്തുന്നു. വെല്ലുവിളികൾക്കിടയിലും കോടിക്കണക്കിന് ജനപങ്കാളിത്തം ഉറപ്പ് വരുത്തിയ മഹാസംഗമം 3 ഗിന്നസ് റെക്കോർഡുകളാണ് പ്രതീക്ഷിക്കുന്നത്. റെക്കോർഡിനായി 1500 ശുചീകരണ തൊഴിലാളികളെ പങ്കെടുപ്പിച്ച് സ്വച്ഛ് മഹാകുംഭ്, ഇ റിക്ഷാ പരേഡ്, ഹാൻഡ്പ്രിന്റ് പെയിന്റിംഗ് മെഗാ ഇവന്റ് തുടങ്ങിയവയും സർക്കാർ സംഘടിപ്പിക്കും.


Also Read
user
Share This

Popular

KERALA
WORLD
വെഞ്ഞാറമൂട് കൂട്ടക്കൊല: ബന്ധുക്കൾ കടം വീട്ടാൻ പണം തന്നില്ല, കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രതി