ആഗ്ര സ്വദേശിയായ അർഷാദ് (24) അമ്മ അസ്മയയെയും, സഹോദരിമാരായ ആലിയ (9), അൽഷിയ(19), അക്സ(16), റഹ്മീൻ(18) എന്നിവരെയാണ് കൊല ചെയ്തത്
ലക്നൗവിൽ പുതുവർഷപ്പുലരിയിൽ അരുംകൊല. ലക്നൗവിലെ ഹോട്ടലിൽ യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ALSO READ: പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് ക്യാബിനറ്റ് മന്ത്രി
ആഗ്ര സ്വദേശിയായ അർഷാദ് (24) അമ്മ അസ്മയയെയും, സഹോദരിമാരായ ആലിയ (9), അൽഷിയ(19), അക്സ(16), റഹ്മീൻ(18) എന്നിവരെയാണ് കൊല ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് അർഷാദ് ക്രൂര കൃത്യം ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.
ALSO READ: എയർക്രാഫ്റ്റ് നിയമത്തിന് പകരം ഇനി ഭാരതീയ വായുയാൻ അധീനിയം; നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ
ലഖ്‌നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതെന്ന് സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രവീണ ത്യാഗി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, തെളിവെടുപ്പിനായി ഫോറൻസിക് സംഘത്തെ കൃത്യസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഡിസിപി ത്യാഗി പറഞ്ഞു.