ഈ ആഡംബര കാറായിരുന്നു മത്സരത്തിലെ ഗ്രാൻഡ് പ്രൈസ്. പശുക്കൾ, ആടുകൾ, മറ്റ് മൃഗങ്ങൾ എന്നിവയുൾപ്പടെ വിവിധ സമ്മാനങ്ങളും ഗെയിം സ്റ്റാളിൽ ഒരുക്കിയിരുന്നു. ഫെബ്രുവരി 14 -നാണ് ഷാൻഡോംഗ് പ്രവിശ്യയിലെ ബിൻഷൗവിൽ നിന്നുള്ള വാങ് എന്ന യുവാവ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കാണിച്ചത്.
ആരൊക്കെ എത്രയൊക്കെ നിഷേധിച്ചാലും ഭാഗ്യം എന്നൊന്നുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളാകും അതിന് പ്രേരിപ്പിക്കുന്നത്. പ്രതീക്ഷിക്കാതെ സംഭവിക്കുന്ന നല്ലകാര്യങ്ങളും, അപ്രതീക്ഷിതമായ തിരിച്ചടികളുമെല്ലാം തന്നെ ഭാഗ്യ നിർഭാഗ്യങ്ങളുടെ കണക്കിൽ പെടുത്തി ആശ്വസിക്കുന്നവരാണ് ഏറെപ്പേരും. അത്തരത്തിൽ ഏവരേയും ഞെട്ടിച്ചുകൊണ്ട് ചൈനീസ് യുവാവിൻ്റെ ഭാഗ്യം തെളിഞ്ഞ കഥയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
ഗെയിംസിലൂടെ കാശുമുടക്കി സമയം കളയാനല്ല മറിച്ച് തന്നെ ഭാഗ്യം പരീക്ഷിക്കാൻ ധൈര്യം കാണിച്ച ചൈനീസ് യുവാവാണ് ഇപ്പോൾ വാർത്തകളിലെ താരം. 23,000 രൂപ മുടക്കി ഗെയിം കളിച്ച യുവാവിന് കിട്ടിയത് 1. 95 കോടിയുടെ ആഡംബര മസെരാറ്റി സ്പോർട്സ് കാറാണ്. അതും കഷ്ടപ്പെട്ട് എറിഞ്ഞിട്ട് നേടിയത്. ഹെനാൻ പ്രവിശ്യയിലെ ഷാങ്‌ക്യുവിലെ നൈറ്റ് മാർക്കറ്റിൽ വച്ച് റിംഗ് ടോസ് ഗെയിം കളിച്ച യുവാവിനാണ് 1.95 കോടിയുടെ കാർ ലഭിച്ചിരിക്കുന്നത്.
ഈ ആഡംബര കാറായിരുന്നു മത്സരത്തിലെ ഗ്രാൻഡ് പ്രൈസ്. പശുക്കൾ, ആടുകൾ, മറ്റ് മൃഗങ്ങൾ എന്നിവയുൾപ്പടെ വിവിധ സമ്മാനങ്ങളും ഗെയിം സ്റ്റാളിൽ ഒരുക്കിയിരുന്നു. ഫെബ്രുവരി 14 -നാണ് ഷാൻഡോംഗ് പ്രവിശ്യയിലെ ബിൻഷൗവിൽ നിന്നുള്ള വാങ് എന്ന യുവാവ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കാണിച്ചത്. 'ഈ അവസരം ഉപയോഗിക്കൂ, നിങ്ങളിലൊരു മികച്ച ഗെയിം കളിക്കാരൻ ഉണ്ടായിരിക്കാം' എന്നെല്ലാം പറഞ്ഞുള്ള സ്റ്റാൾ ഉടമയുടെ നിരന്തര പ്രോത്സാഹനവും വാങിന് ആവേശം നൽകിയതായാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
Also Read; "കൊതുകിനെ കൊടുത്താൽ പൈസ നേടാം"; വിചിത്ര പ്രഖ്യാപനവുമായി ഫിലിപ്പീനിയൻ ഗ്രാമം
മൂന്ന് മണിക്കൂറോളം അയാൾ ഗെയിം കളിച്ചു. 8,000 വളയങ്ങളാണ് വാങ് ഗെയിമിൽ എറിഞ്ഞത്. അതും 23000 രൂപ ചെലവഴിച്ച്. ഒടുവിൽ സ്വപ്നത്തിലെന്നവണ്ണം മസെരാറ്റി സ്വന്തമാക്കി. ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന് കരുതിയാണ് ഗെയിം കളിക്കാനിറങ്ങിയത്. ഭാഗ്യം കൊണ്ടാണ് വിജയിച്ചത്.ആയിരക്കണക്കിന് വളയങ്ങൾ ഞാൻ എറിഞ്ഞു. കൈകൾ വേദനിച്ചു. ഇപ്പോഴും ചെറിയ വേദനയുണ്ട്' വാങ് മാധ്യമങ്ങളോട് പറഞ്ഞു.
ബാസ്കറ്റ് ബോളിൽ വലിയ താല്പര്യമുള്ള വാങ് റിംഗ് ടോസ് ഗെയിം തൻ്റെ ഇഷ്ട വിനോദമാണെന്നു പറയുന്നു. എത്രയൊക്കെ ഭാഗ്യമെന്ന് പറഞ്ഞാലും പണം വച്ച് നടത്തുന്ന ഗെയിമുകളെ പ്രോത്സാഹിപ്പിക്കാൻ കഴിയിലെന്നാണ് വാർത്ത കണ്ട നിരവധിപ്പേരുടെ പ്രതികരണം. മസെരാറ്റി കിട്ടിയത് നന്നായി ഇല്ലെങ്കിൽ 23000 രൂപയുടെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ എന്നും ചിലർ കുറിച്ചു.