fbwpx
ഒയാസിസ് എല്ലാ നിയമങ്ങളും പാലിക്കാന്‍ ബാധ്യസ്ഥം; ചട്ടവിരുദ്ധമായി ഭൂമി കൈവശം വെച്ചെന്ന കേസിന്റെ വിശാദാംശങ്ങള്‍ അറിയില്ല: എം.ബി. രാജേഷ്
logo

ന്യൂസ് ഡെസ്ക്

Posted : 12 Mar, 2025 05:01 PM

മിച്ചഭൂമി കേസില്‍ ഒയാസിസിനെതിരെ കേസെടുക്കാമെന്ന് റവന്യൂ വകുപ്പ് അറിയിച്ചിരുന്നു. അന്വേഷിക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

KERALA


പാലക്കാട്ടെ മദ്യനിര്‍മാണ കമ്പനിയായ ഒയാസിസ് ചട്ട വിരുദ്ധമായി ഭൂമി കൈവശം വെച്ചുവെന്ന കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് അറിയില്ലെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. എല്ലാ നിബന്ധനകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിധേയമായിക്കൊണ്ടുള്ള പ്രാരംഭാനുമതിയാണ് ഒയാസിസിന് നല്‍കിയത്. അതുകൊണ്ട് തന്നെ എല്ലാ നിബന്ധനകളും ചട്ടങ്ങളും ഒയാസിസ് പാലിക്കണമെന്നും എം.ബി. രാജേഷ് പറഞ്ഞു.

ഭൂമി പ്രശ്‌നം കൈകാര്യം ചെയ്യുന്നത് എക്‌സൈസ് വകുപ്പല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം മിച്ചഭൂമി കേസില്‍ ഒയാസിസിനെതിരെ കേസെടുക്കാമെന്ന് റവന്യൂ വകുപ്പ് അറിയിച്ചിരുന്നു. അന്വേഷിക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ചട്ടപ്രകാരം കമ്പനിക്ക് കൈവശം വെക്കാവുന്നത് 15 ഏക്കര്‍ ആണ്. എന്നാല്‍ ഒയാസിസിന്റെ കൈവശമുള്ളത് 23.92 ഏക്കര്‍ ഭൂമിയാണ്.


ALSO READ: "നിക്ഷേപ സംഗമത്തിലൂടെ വന്നത് 1.97 ലക്ഷം കോടിയുടെ നിക്ഷേപം, രാഷ്ട്രീയ അന്ധത കാരണം പ്രതിപക്ഷം കേരളത്തിന്റെ ശത്രുക്കളായി മാറുന്നു"


അതേസമയം ഒയാസിസ് കമ്പനിക്ക് തത്വത്തില്‍ ഉള്ള അംഗീകാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഭൂപരിഷ്‌കരണ നിയമനം ഒയാസിസ് ലംഘിച്ചു എന്നത് സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാണ്. രേഖകള്‍ കാണാതായതില്‍ പ്രത്യേക അന്വേഷണം വേണമെന്നും അനില്‍ അക്കര അറിയിച്ചു.

കമ്പനിയുമായി ബന്ധപ്പെട്ട ഭൂ സംബന്ധമായ കാര്യങ്ങള്‍ മുഴുവന്‍ നിയമസഭ സിമിതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കിയതായും അനില്‍ അക്കര വ്യക്തമാക്കി.


Also Read
user
Share This

Popular

KERALA
KERALA
കരുവന്നൂർ കള്ളപ്പണമിടപാട്: കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഇ.ഡി