fbwpx
കഞ്ചാവും മോര്‍ഫിനും വേണം; ജയിലില്‍ അക്രമാസക്തരായി മീററ്റ് കൊലക്കേസ് പ്രതികള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Mar, 2025 12:49 PM

സൗരഭിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി സിമന്റ് നിറച്ച വീപ്പയിലാക്കിയെന്നാണ് കേസ്

NATIONAL


ലഹരി ലഭിക്കാത്തതിനെ തുടര്‍ന്ന് ജയിലില്‍ അക്രമാസക്തരായി മീററ്റ് കൊലക്കേസിലെ പ്രതികളായ മുസ്‌കാന്‍ രസ്‌തോഗിയും സാഹില്‍ ശുക്ലയും. ലഹരി മരുന്ന് ലഭിക്കാനായി ഭക്ഷണം വരെ പ്രതികള്‍ കഴിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. സൗരഭിനെ ഭാര്യയായ മുസ്‌കാന്‍ രസ്‌തോഗിയും സുഹൃത്തായ സാഹില്‍ ശുക്ലയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി സിമന്റ് നിറച്ച വീപ്പയിലാക്കിയെന്നാണ് കേസ്. മാര്‍ച്ച് നാലിനായിരുന്നു ഞെട്ടിക്കുന്ന സംഭവം.


Also Read: സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രബര്‍ത്തി കടന്നു പോയത് പറഞ്ഞറിയിക്കാനാകാത്ത ദുരിതത്തിലൂടെ; അഭിഭാഷകന്‍ 


കേസില്‍ അറസ്റ്റിലായ മുസ്‌കാനും സാഹിലും ലഹരിമരുന്നിന് അടിമകളാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മീററ്റ് ജില്ലാ ജയിലില്‍ കഴിയുന്ന ഇരുവരും ലഹരി ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക പ്രശ്‌നങ്ങള്‍ കാണിക്കുന്നതായാണ് പൊലീസ് പറയുന്നത്. ഇവര്‍ സ്വയമോ, മറ്റുള്ളവരോടെ അക്രമാസക്തരാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും ജയില്‍ അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് നാലിന് സൗരഭിനെ കൊലപ്പെടുത്തിയ ശേഷം മുസ്‌കാനും സാഹിലും ഹിമാചലിലേക്ക് പോയിരുന്നു. ഇവിടെ ഹോളിയും കേക്കും മുറിച്ച് ആഘോഷിച്ച ശേഷം മാര്‍ച്ച് 17 നാണ് ഇരുവരും തിരിച്ചെത്തിയത്. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്.


Also Read: സുശാന്ത് സിങ് രാജ്‌പുത്തിന്റെ മാനേജർ ദിഷയുടെ മരണം; ആദിത്യക്കെതിരായ ആരോപണത്തിൽ മഹായുതി സഖ്യത്തിൽ അഭിപ്രായഭിന്നത 


അറസ്റ്റിലായ ഇരുവരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ജയിലില്‍ പ്രവേശിപ്പിച്ച ആദ്യ ദിനം തന്നെ മുസ്‌കാന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ മുസ്‌കാന്‍ ലഹരിക്കടിമയാണെന്നും ചികിത്സ ആവശ്യമാണെന്നും അറിയിച്ചിരുന്നു.

ലഹരിക്കായി മോര്‍ഫിന്‍ ഇഞ്ചകന്‍ വേണമെന്നായിരുന്നു മുസ്‌കാന്റെ ആവശ്യം. ഇതേസമയം സാഹില്‍ കഞ്ചാവ് ലഭിക്കാത്തതിനെ തുടര്‍ന്ന് അക്രമാസക്തനായി. ഇരുവരും പതിവായി കുത്തിവെക്കുന്ന ലഹരിമുരുന്ന് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തല്‍. ലഹരി ലഭിക്കാത്തതിനെ തുടര്‍ന്നുള്ള withdrawal ലക്ഷണങ്ങളാണ് ഇരുവരും പ്രകടിപ്പിക്കുന്നത്. നിലവില്‍ രണ്ടുപേരേയും ജയിലിലെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

KERALA
"സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും"; പഞ്ചായത്ത് സെക്രട്ടറിക്ക് മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഭീഷണി
Also Read
user
Share This

Popular

NATIONAL
KERALA
ചെങ്കടലായി മധുര; സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നു