ക്രിസ്‌മസിന് ഡീന മൂന്ന് ദിവസത്തെ ലീവ് ചോദിച്ച് അപക്ഷ നല്‍കിയിരുന്നു. ലീവ് നല്‍കാന്‍ സാധിക്കില്ലെന്ന് സൂപ്രണ്ട് അറിയിച്ചതിനെ തുടർന്നായിരുന്നു ജീവനൊടുക്കാൻ ശ്രമം നടത്തിയത്
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ മാനസിക പീഡനത്തെ തുടർന്ന് ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ജീവനൊടുക്കാൻ ശ്രമിച്ചു. പേരമ്പ്ര സ്വദേശി ഡീന ജോണ്‍ (51) ആണ് ശനിയാഴ്ച്ച സൂപ്രണ്ടിന്റെ മുറിയില്‍ വച്ച് ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ക്രിസ്‌മസിന് ഡീന മൂന്ന് ദിവസത്തെ ലീവ് ചോദിച്ച് അപക്ഷ നല്‍കിയിരുന്നു. ലീവ് നല്‍കാന്‍ സാധിക്കില്ലെന്ന് സൂപ്രണ്ട് അറിയിച്ചതിനെ തുടർന്നായിരുന്നു ജീവനൊടുക്കാൻ ശ്രമം നടത്തിയത്.
ALSO READ: മണ്ണെടുപ്പ് നിര്‍ത്തിവെക്കും; ചേളന്നൂര്‍ പോഴിക്കാവില്‍ നാട്ടുകാരുടെ പ്രതിഷേധത്തിന് താത്കാലിക പരിഹാരം
അവധി നിഷേധിച്ച ആശുപത്രി സൂപ്രണ്ട്, തന്നോട് മോശമായി പെരുമാറിയെന്നും, മാനസിക പീഡനത്തില്‍ മനംനൊന്താന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും,ഡീന ജോണ്‍ മൊഴി നൽകി. സംഭവത്തിൽ ആശുപത്രി അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ ആശുപത്രി സൂപ്രണ്ടിനെതിരെ നടപടി വേണമെന്നും ആശുപത്രി ജീവനക്കാരുടെ ജോലിഭാരം അടക്കമുള്ള വിഷയങ്ങളിൽ പരിഹാരം വേണമെന്നും കേരള ഗവൺമെൻ്റ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.