fbwpx
തിടുക്കമില്ല, ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കും; കേരള വന നിയമ ഭേദഗതി ഉടനില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
logo

ന്യൂസ് ഡെസ്ക്

Posted : 20 Dec, 2024 04:53 PM

ജനുവരി അവസാന ആഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയിൽ വന നിയമ ഭേദഗതി ഉൾപ്പെടുത്തിയിട്ടില്ലെന്നും വനം മന്ത്രി വ്യക്തമാക്കി

KERALA


വന നിയമ ഭേദഗതിയിൽ സർക്കാരിന് തിടുക്കമില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് എല്ലാ വശങ്ങളും പരിശോധിച്ച് കുറ്റമറ്റതാക്കിയതിന് ശേഷമേ നിയമ നിർമാണ നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും അ​ദ്ദേഹം പറഞ്ഞു. ജനുവരി അവസാന ആഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയിൽ വന നിയമ ഭേദഗതി ഉൾപ്പെടുത്തിയിട്ടില്ലെന്നും വനം മന്ത്രി വ്യക്തമാക്കി. ന്യൂസ്‌ മലയാളം വാർത്തയെത്തുടർന്നാണ് നടപടി.

നവംബർ ഒന്നാം തിയതിയാണ് കേരള വന നിയമ ഭേദഗതി കരട് വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത്. ജന ദ്രോഹപരമായ രീതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന നിയമ ഭേദഗതിക്കെതിരെ ന്യൂസ്‌ മലയാളം തുടർച്ചയായി വാർത്തകൾ നൽകിയിരുന്നു. ഇതിനു പിന്നാലെ കർഷക സംഘടനകളും മത മേലധ്യക്ഷന്മാരും രാഷ്ട്രീയ പാർട്ടികളും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


ALSO READ: ഇടുക്കി ഷെഫീക്ക് വധശ്രമക്കേസ്: പിതാവ് ഷെരീഫിന് ഒൻപത് വർഷം തടവ്; രണ്ടാനമ്മ അനീഷയ്ക്ക് 15 വർഷം തടവ്


കരട് വിജ്ഞാപനത്തിലെ 27, 52, 63 വകുപ്പുകൾ കർഷക ദ്രോഹപരമാണ് എന്നായിരുന്നു ആക്ഷേപം. വിജ്ഞാപനം ജനങ്ങളുടെ മൗലിക അവകാശങ്ങളെ ഹനിക്കുന്നതെന്നും
കേരളത്തെ ഫോറെസ്റ്റ് രാജിലേക്ക് തള്ളിവിടുന്നതാണെന്നും വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നു. ജനുവരി അവസാന ആഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനായിരുന്നു സംസ്ഥാന സർക്കാരിന്റെ നീക്കം. എന്നാൽ പ്രതിഷേധം ശക്തമായതോടെ നിയമ ഭേദഗതിയിൽ തിടുക്കമില്ല എന്ന നിലപാടിലേക്ക് സർക്കാർ പിൻവാങ്ങി.

ജനുവരിയിലെ സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയിൽ വന നിയമ ഭേദഗതി ഉൾപ്പെടുത്തിയിട്ടില്ല. ബില്ലിന്റെ കരട് സബ്ജ‌ക്‌ട് കമ്മിറ്റി പരിശോധിച്ച് തിരുത്തൽ വരുത്തിയ ശേഷം മാത്രം സഭയുടെ പരിഗണനയ്ക്ക് അയച്ചാൽ മതിയെന്നാണ് വനം വകുപ്പിന്റെ തീരുമാനം. നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിശദമായ ചർച്ചയും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായ ശേഖരണവും നടത്തും.


ALSO READ: കോതമംഗലത്തെ ആറ് വയസുകാരിയുടെ കൊലപാതകം: രണ്ടാനമ്മ കൊലചെയ്തത് ഭർത്താവിനെ നഷ്ടമാകുമോ എന്ന ഭയത്താലെന്ന് പൊലീസ്


മലയോര ജനതയുടെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാവില്ല. ഭേദഗതി തിടുക്കത്തിൽ കൊണ്ടുവരുന്നത് വരാൻ പോകുന്ന തദ്ദേശ തിരഞെഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ഭയവും സംസ്ഥാന സർക്കാരിനുണ്ട്. വിവാദ വ്യവസ്‌ഥകൾ പൊതുജനങ്ങൾക്കു മുൻപാകെ വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ച സാഹചര്യത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ കർഷക സംഘടനകളുമായി മന്ത്രി ചർച്ച നടത്തും. എന്നാൽ നിയമ ഭേദഗതിയിലെ കർഷക ദ്രോഹ വകുപ്പുകൾ പൂർണമായും പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം.

KERALA
പാലക്കാട് സ്കൂളിലെ ക്രിസ്മസ് പുൽക്കൂട് അജ്ഞാതർ തകർത്തതായി പരാതി; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
Also Read
user
Share This

Popular

KERALA
MOVIE
വർഷാവസാന പരീക്ഷകളിൽ വിജയിക്കാത്തവർക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റമില്ല; ഓൾ പാസ് ഒഴിവാക്കി കേന്ദ്ര സർക്കാർ