എമ്പുരാൻ റിലീസ് ദിവസം തന്നെ വിസ്മയയുടെ പിറന്നാൾ എന്നതും ശ്രദ്ധേയമായ കാര്യമാണ്. മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മകളെയോർത്ത് എന്നും അഭിമാനമെന്നും, സ്വപ്നങ്ങളെല്ലാം പൂവണിയട്ടെയെന്നും മോഹൻലാലിൻറെ ആശംസ.
എമ്പുരാൻ റിലീസ് ആഘോഷങ്ങൾക്കും തിരിക്കുകൾക്കുമിടയിൽ മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് മോഹൻലാൽ മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാളാശംസകൾ നേർന്നത്.
എമ്പുരാൻ റിലീസ് ദിവസം തന്നെ വിസ്മയയുടെ പിറന്നാൾ എന്നതും ശ്രദ്ധേയമായ കാര്യമാണ്. മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മകളെയോർത്ത് എന്നും അഭിമാനമെന്നും, സ്വപ്നങ്ങളെല്ലാം പൂവണിയട്ടെയെന്നും മോഹൻലാലിൻറെ ആശംസ.
Also Read; ദൈവപുത്രന്‍മാരെ തകര്‍ത്തെറിയാന്‍ അവനെത്തി; 'എമ്പുരാന്‍' തിയേറ്ററില്‍
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ആദ്യ ഷോ ഇന്ന് ആറുമണിക്കാണ് തുടങ്ങിയത്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് മുന്‍പ് തന്നെ ചിത്രം ആഗോള തലത്തില്‍ 50 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു.
2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.