fbwpx
മലയാളി സൈനികനെ കാണാതായത് 1968ൽ; 56 വർഷത്തിന് ശേഷം മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Oct, 2024 06:25 AM

തോമസ് ചെറിയാന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം ഹിമാചൽ പ്രദേശിലെ റോഹ്തംഗ് പാസിൽ നിന്നും കണ്ടെത്തിയതായി സൈന്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു

NATIONAL

പ്രതീകാത്മക ചിത്രം


1968ൽ കാണാതായ മലയാളി സൈനികൻ്റെ മൃതദേഹം 56 വർഷത്തിന് ശേഷം കണ്ടെത്തിയെന്ന സ്ഥിരീകരണവുമായി ഇന്ത്യൻ സൈന്യം. തോമസ് ചെറിയാന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം ഹിമാചൽ പ്രദേശിലെ റോഹ്തംഗ് പാസിൽ നിന്നും കണ്ടെത്തിയതായി സൈന്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇന്ത്യൻ ആർമിയുടെ ദോഗ്ര സ്കൗട്ടും, തിരംഗ മൗണ്ടൻ റെസ്ക്യൂ ടീമും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


ALSO READ: ഓസ്ട്രിയ പാർലമെൻ്റ് തെരഞ്ഞെടുപ്പ്; തീവ്രവലതുപക്ഷം ഭരണത്തിലേക്ക്


1968 ഫെബ്രുവരി 7ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിലാണ് പത്തനംതിട്ട ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാനെ കാണാതായത്. ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണ് അപകടമുണ്ടാവുകയും, വിമാനത്തിലുണ്ടായിരുന്നവരെ കാണാതാവുകയുമായിരുന്നു. 2019 വരെ അഞ്ച് മൃതശരീരങ്ങൾ മാത്രമായിരുന്നു കണ്ടെത്താനായിരുന്നത്.


ALSO READ: നേപ്പാൾ വെള്ളപ്പൊക്കം: മരണം 200 കടന്നു


തോമസ് ചെറിയാനടക്കം നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഒരാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.


ALSO READ: ശർമ്മ എന്ന പേരും രേഖകളും വ്യാജം; പത്ത് വർഷമായി ഇന്ത്യയിൽ ജീവിച്ച പാകിസ്ഥാനി കുടുംബം ബെംഗളൂരുവിൽ അറസ്റ്റിൽ

IPL 2025
IPL 2025 | ലഖ്‌നൗവിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
Also Read
user
Share This

Popular

NATIONAL
KERALA
പെഹല്‍ഗാമിലെ തീവ്രവാദ ആക്രമണം: കശ്മീരിൽ നാളെ ബന്ദ്